സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കരുത്, ചിലത് സമൂഹത്തിന് മുന്നില്‍ അപഹാസ്യരായെന്നും മുഖ്യമന്ത്രി
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. മാര്‍ക്ക് ദാന സംഭവങ്ങളില്‍ സര്‍വകലാശാലകള്‍ അപഹാസ്യരായെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റികളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളുണ്ടാകരുതെന്ന് പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. പരീക്ഷകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന സംഭവങ്ങളുണ്ടായി. യൂണിവേഴ്‌സിറ്റികള്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകള്‍ ഉപേക്ഷിക്കണമെന്നും പാസ്‌വേഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കേരള, എംജി സര്‍വകലാശാലകളിലെ മോഡറേഷന്‍ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ വൈസ് ചാന്‍സലറെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. ബി.എ ബിഎസ്‌സി പരീക്ഷകളിലാണ് തിരിമറി നടത്തിയത്. ഇത്രയും പരീക്ഷകളിലായി 76 മാര്‍ക്ക് മോഡറേഷന്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിച്ചു. ശേഷം തോറ്റ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ 132 മാര്‍ക്ക് മോഡറേഷനും നല്‍കി.
വിവാദമായതോടെ മോഡറേഷന്‍ റദ്ദാക്കാനും മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കാനും വിസി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ പാസ് വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും സര്‍വകലാശാലയുടെ പരിശോധനയും നടക്കുന്നുണ്ട്. എംജിയില്‍ തോറ്റ വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് ചട്ടവിരുധമായി മോഡറേഷന്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ വിവാദവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം