‘പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ല, രാഹുല്‍ ഗാന്ധിക്ക് വായിക്കാന്‍ ഇറ്റാലിയന്‍ പരിഭാഷ തരാം’; പരിഹസിച്ച് അമിത് ഷാ  

‘പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ല, രാഹുല്‍ ഗാന്ധിക്ക് വായിക്കാന്‍ ഇറ്റാലിയന്‍ പരിഭാഷ തരാം’; പരിഹസിച്ച് അമിത് ഷാ  

Published on

പൗരത്വഭേദഗതി നിയമത്തിനെതിരെ കുറിച്ച് കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. പൗരത്വ നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല അതുകൊണ്ട് തന്നെ അതില്‍ നിന്ന് പിന്നോട്ടു പോകുക എന്ന ചോദ്യമില്ല. നിയമത്തിനെതിരായ കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്നും അമിത് ഷാ ആരോപിച്ചു.

ജോധ്പൂരില്‍ ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രതികരണം. കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച അമിത് ഷാ നിയമത്തെ എതിര്‍ത്ത രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു.

എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാലും ബിജെപി ഭേദഗതിയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോവില്ല, നിങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഇഷ്ടം പോലെ പ്രചരിപ്പിക്കാം, രാഹുല്‍ ബാബാ, നിയമം അറിയാമെങ്കില്‍ സംവാദത്തനായി എവിടെ വേണമെങ്കിലും വരൂ, ഇനി നിയമം വായിച്ചിട്ടില്ലെങ്കില്‍ അതിന്റെ ഇറ്റാലിയന്‍ പരിഭാഷ നല്‍കി സഹായിക്കാം അതു വായിക്കൂ.

അമിത് ഷാ

കോണ്‍ഗ്രസ് വീര്‍സവര്‍ക്കറെ പോലുള്ള മഹാന്മാര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്നും അതില്‍ അവര്‍ക്ക് സ്വയം ലജ്ജ തോന്നണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യമൊട്ടാകെ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ ചെറുക്കാനായിട്ടാണ് ബിജെപി അനുകൂല റാലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in