‘സംശയം ദൂരീകരിക്കാന്‍ സിബിഐ വരട്ടെ’ ; നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് സിബിഐക്ക് വിട്ട് മന്ത്രിസഭ 

‘സംശയം ദൂരീകരിക്കാന്‍ സിബിഐ വരട്ടെ’ ; നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് സിബിഐക്ക് വിട്ട് മന്ത്രിസഭ 

Published on

നെടുങ്കണ്ടം കസ്റ്റഡി മരണകേസ് സിബിഐക്ക് വിട്ടു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് കുടുംബവും പ്രതിപക്ഷവും ആവശ്യപ്പെട്ടിരിക്കുന്നു. പൊലീസുകാര്‍ പ്രതിയായ കേസ് അതേ ഏജന്‍സി തന്നെ അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് കുടുബം ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എസ്പി, ഡിവൈഎസ്പി, എന്നിവര്‍ക്കെതിരെയും രാജ്കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

‘സംശയം ദൂരീകരിക്കാന്‍ സിബിഐ വരട്ടെ’ ; നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് സിബിഐക്ക് വിട്ട് മന്ത്രിസഭ 
‘മാനുഷയെ ഞങ്ങള്‍ക്ക് തരുമോ?’; ദുരിതാശ്വാസക്യാംപില്‍ അച്ഛനെ നഷ്ടപ്പെട്ട പെണ്‍കുട്ടിയ ദത്തെടുക്കാനാഗ്രഹിച്ച് കുടുംബം

കൂടാതെ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യവം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംശയം ദൂരീകരിക്കാന്‍ കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് മന്ത്രിസഭ നിലപാടെടുക്കുകയായിരുന്നു. അതേസമയം കേസിലെ പ്രതിയായ പൊലീസ് ഡ്രൈവര്‍ സജീവ് ആന്റണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിനും കഴിഞ്ഞദിവസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

‘സംശയം ദൂരീകരിക്കാന്‍ സിബിഐ വരട്ടെ’ ; നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് സിബിഐക്ക് വിട്ട് മന്ത്രിസഭ 
‘സര്‍ക്കാര്‍ ഉത്തരവിറക്കി ഉരുള്‍പൊട്ടല്‍ തടയാന്‍ പറ്റുമോ?’; ഗാഡ്ഗിലാണ് ശരിയെന്ന് കാലം തെളിയിക്കുന്നെന്ന് പി ടി തോമസ്

ഹരിത തട്ടിപ്പുകേസിലെ ഒന്നാം പ്രതി രാജ്കുമാര്‍, പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ ജൂണ്‍ 21 നാണ് മരിച്ചത്. ജൂണ്‍ 12 മുതല്‍ 16 വരെ നെടുങ്കണ്ടം സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പെടെ 7 പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്പി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് കുമാറിനെ 4 ദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്ന് എസ്‌ഐ സാബു അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രത്യേക സംഘം എസ്പിയെ ചോദ്യം ചെയ്തിരുന്നു.

logo
The Cue
www.thecue.in