‘ഇന്ത്യക്കാരാണെന്ന് കാണിച്ചു കൊടുക്കണം’; വിദ്യാര്‍ത്ഥികളെ രാജ്ഘട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ഗാന്ധി

‘ഇന്ത്യക്കാരാണെന്ന് കാണിച്ചു കൊടുക്കണം’; വിദ്യാര്‍ത്ഥികളെ രാജ്ഘട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ഗാന്ധി

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന പ്രതിഷേധ പരിപാടിയിലേക്ക് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ക്ഷണിച്ച് രാഹുല്‍ഗാന്ധി. ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതി ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വൈകീട്ട് മൂന്ന് മണിക്കാണ് രാജ്ഘട്ടിലെ പ്രതിഷേധ പരിപാടി.

‘ഇന്ത്യക്കാരാണെന്ന് കാണിച്ചു കൊടുക്കണം’; വിദ്യാര്‍ത്ഥികളെ രാജ്ഘട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ഗാന്ധി
‘പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ എന്തിന്’; വേണ്ടെന്ന് വെക്കണമെന്ന് മുഖ്യമന്ത്രിയോട് കാനം

പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, ,യുവാക്കളെ, ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോരാ. പ്രതിസന്ധിഘട്ടങ്ങളില്‍ അത് പ്രഖ്യാപിക്കാനും കഴിയണം. രാജ്യത്തെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയണം. മൂന്ന് മണിക്ക് രാജ്ഘട്ടിലേക്ക് എനിക്കൊപ്പം വരൂ. മോദിയും അമിത്ഷായും അഴിച്ചുവിടുന്ന വെറുപ്പും അക്രമണത്തിനും എതിരെ അണിചേരൂ

രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അണിചേരുന്ന ആദ്യത്തെ പ്രതിഷേധ പരിപാടിയാണിത്. അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. ഇന്ത്യാഗേറ്റിലെ പ്രതിഷേധ ധര്‍ണയില്‍ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര കഴിഞ്ഞ ആഴ്ച പങ്കെടുത്തിരുന്നു.

രാജ്യവ്യാപകമായി നിയമത്തിനെതിരെ പ്രതിഷേധം ഉയരുമ്പോഴും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തെരുവിലിറങ്ങാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in