നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

‘ഏത് എന്‍ആര്‍സി?’; ബിഹാറില്‍ പൗരത്വരജിസ്‌ട്രേഷന്‍ നടപ്പാക്കില്ലെന്ന സൂചന നല്‍കി നിതീഷ് കുമാര്‍

Published on

ബിഹാറില്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കിയേക്കില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വനിയമത്തേക്കുറിച്ചും എന്‍ആര്‍സിയേക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'ഏത് എന്‍ആര്‍സി?' എന്ന് ബിഹാര്‍ മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. പ്രതിഷേധങ്ങളില്‍ പിന്നോട്ടില്ലെന്നും പൗരത്വനിയമവും എന്‍ആര്‍സിയും നടപ്പാക്കുമെന്നും ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷിയായ ജെഡിയുവിന്റെ പ്രതികരണം.

ബിഹാറില്‍ എന്‍ആര്‍സി ഉണ്ടാകില്ലെന്ന് നിതീഷ് കുമാര്‍ ഉറപ്പുനല്‍കിയെന്ന പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഈ അവകാശവാദം ശരിവെയ്ക്കുന്നതാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി. പൗരത്വനിയമത്തോടും എന്‍ആര്‍സിയോടും കടുത്ത എതിര്‍പ്പറിയിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടി വിടുമെന്ന് വരെ നേതൃത്വത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച്ച നിതീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രശാന്ത് കിഷോര്‍ നിലപാട് മയപ്പെടുത്തിയത്. പുതിയ പൗരത്വം നല്‍കലിനെ ആദ്യം അനുകൂലിച്ചിരുന്ന നിതീഷ് കുമാര്‍ സിഎഎയും എന്‍ആര്‍സിയും ചേരുന്നത് അപകടകരമാണെന്ന് പറഞ്ഞതായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

നിതീഷ് കുമാര്‍
‘അവകാശം ഔദാര്യമല്ല’; ഭയപ്പെടുത്തുന്നവരെ പ്രതിരോധിച്ച് പരാജയപ്പെടുത്തണമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

എന്‍ആര്‍സിയിലും സിഎഎയിലും എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദള്‍ വിയോജിപ്പ് പരസ്യപ്പെടുത്തിയിരുന്നു. പൗരത്വനിയമത്തില്‍ മുസ്ലീംകളേക്കൂടി ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ ആവശ്യപ്പെടുകയുണ്ടായി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിതീഷ് കുമാര്‍
Fact Check : ‘ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധശേഖരം’; പ്രചരണം വ്യാജം 
logo
The Cue
www.thecue.in