‘തള്ളി നിലത്തിട്ടു’; യുപി പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്കാ ഗാന്ധി

‘തള്ളി നിലത്തിട്ടു’; യുപി പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്കാ ഗാന്ധി

Published on

യുപി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലക്‌നൗവില്‍ വെച്ച് പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക പറഞ്ഞു. ബലപ്രയോഗത്തിലൂടെ പൊലീസ് തന്നെ തടഞ്ഞു. പൊലീസ് തള്ളി നിലത്തിട്ടെന്നും പ്രിയങ്ക പ്രതികരിച്ചു. സിഎഎ വിരുദ്ധ സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ ഐപിഎസ് ഓഫീസര്‍ എസ്ആര്‍ ദാരാപുരിയുടേയും പാര്‍ട്ടി പ്രവര്‍ത്തകന്‍ സദഫ് ജാഫറിന്റേയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രിയങ്കക്ക് നേരെ പൊലീസ് അതിക്രമമുണ്ടായത്.

എന്നെ തടഞ്ഞു. ബലം പ്രയോഗിച്ചാണ് എന്നെ തടഞ്ഞത്. എന്നെ തള്ളി. ഞാന്‍ നിലത്തുവീണു.

പ്രിയങ്കാ ഗാന്ധി

ഒരു ലേഡി പൊലീസ് ഓഫീസറാണ് തടഞ്ഞത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ താന്‍ യാത്ര തുടര്‍ന്നെന്നും പ്രിയങ്ക ഇന്ത്യാ ടുഡേ ടിവിയോട് പ്രതികരിച്ചു. യുപി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ വഴിയില്‍ തടഞ്ഞുകൊണ്ടുള്ള നടപടി. മീററ്റ് എസ് പി മുസ്ലീംകളെ ഭീഷണിപ്പെടുത്തുന്നതിന്റേയും പാകിസ്താനില്‍ പോകാന്‍ ആക്രോശിക്കുന്നതിന്റേയും വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഒരു പൗരനോടും ഈ ഭാഷ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ഒരു പ്രധാന പദവിയില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഉത്തരവാദിത്തം വര്‍ധിക്കുകയാണ് ചെയ്യുക. ഇന്ന് ഭരണഘടനാ പ്രതിജ്ഞയോട് ഉദ്യോഗസ്ഥര്‍ക്ക് ബഹുമാനമില്ലാത്തവിധം ബിജെപി സംവിധാനങ്ങളില്‍ വര്‍ഗീയ വിഷം കലര്‍ത്തിയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

‘തള്ളി നിലത്തിട്ടു’; യുപി പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്കാ ഗാന്ധി
‘പാകിസ്താനില്‍ പോ’; മീററ്റില്‍ അഞ്ച് സിഎഎ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട ദിവസം എസ്പി പറഞ്ഞത്; ബിജെപിവര്‍ഗീയ വിഷം കലര്‍ത്തിയെന്ന് പ്രിയങ്ക

ലക്‌നൗവില്‍ കഴിഞ്ഞയാഴ്ച്ച നടന്ന പ്രതിഷേധത്തിനിടെയാണ് സദഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലക്‌നൗവില്‍ ഡിസംബര്‍ 19ന് നടന്ന റാലിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട എസ് ആര്‍ ദാരാപുരി ജയിലില്‍ തുടരുകയാണ്. പൊലീസ് തടഞ്ഞെങ്കിലും ദാരാപുരിയുടെ വീട്ടിലെത്തിയ പ്രിയങ്ക ബന്ധുക്കളോട് സംസാരിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ദാരാപുരിയുടെ അറസ്റ്റില്‍ കുടുംബം ഞെട്ടിയിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘തള്ളി നിലത്തിട്ടു’; യുപി പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്കാ ഗാന്ധി
‘പിണറായിയും 20 മന്ത്രിമാരും റോഡിലിറങ്ങില്ല’; ബിജെപിക്ക് കരിങ്കൊടി പുത്തരിയല്ലെന്ന് കെ സുരേന്ദ്രന്‍
logo
The Cue
www.thecue.in