‘ഞാനായിരുന്നെങ്കില്‍ പൗരത്വനിയമം ബലം പ്രയോഗിച്ച് നടപ്പാക്കിയേനെ’; ആരേയും ന്യൂനപക്ഷമായി കരുതുന്നില്ലെന്ന് ഗവര്‍ണര്‍
താനാണ് അധികാരത്തിലെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വഭേദഗതി നിയമം നടപ്പാക്കിയേനെ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താനാണ് തീരുമാനിക്കുന്നതെങ്കില്‍ ഭരണം പോയാലും വേണ്ടില്ല, പൗരത്വഭേദഗതി നിയമം നടപ്പാക്കും. പക്ഷെ അങ്ങനെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കാനില്ല. പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് മഹാത്മാ ഗാന്ധി നല്‍കിയ വാഗ്ദാനമാണിത്. പാകിസ്താനില്‍ ഹിന്ദുക്കള്‍ അങ്ങേയറ്റം പീഡനം നേരിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭാരതത്തിലെ ഭരണഘടന ആരേയും ന്യൂനപക്ഷമായി കരുതുന്നില്ല. കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്നാണ് ഈ പദം വന്നത്.
ഗവര്‍ണര്‍
ഞാന്‍ എന്നെ ഈ രാജ്യത്ത് ന്യൂനപക്ഷമായി കാണുന്നില്ല. ഇന്ത്യയുടെ ഭരണഘടന ന്യൂനപക്ഷത്തെ നിര്‍വ്വചിച്ചിട്ടില്ല. വിഭജനത്തിന്റെ ദുരിതം പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. പാകിസ്താന്‍ ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. അവരെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്.
ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടാല്‍ രാജ്യത്തെ നിയമമാണ്. അത് സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നതൊന്നും എന്റെ വിഷയമല്ല. നിയമം സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോയാല്‍ മതിയല്ലോ.
ഗവര്‍ണര്‍
കേരളത്തില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ് സമരം നടത്തുന്നത്. ആക്രമം നടത്തുന്നവരുടെ വികാരത്തെ മാനിക്കേണ്ടതില്ല. പ്രതിഷേധങ്ങളെ പേടിക്കുന്നില്ല. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത് ഇര്‍ഫാന്‍ ഹബീബാണ്. തന്റെ മുഖത്ത് നോക്കിയാണ് ഇര്‍ഫാന്‍ ഹബീബ് ചോദ്യങ്ങള്‍ ചോദിച്ചത്. അതിന് മറുപടി പറയേണ്ട ഉത്തരവാദിത്തമുണ്ട്. ആക്രമിക്കാന്‍ വേണ്ടിയാണ് ഇര്‍ഫാന്‍ ഹബീബ് എനിക്കെതിരെ പാഞ്ഞെത്തിയത്. അലിഗഢില്‍ പഠിക്കുന്ന സമയത്ത് ഇര്‍ഫാന്‍ ഹബീബ് അവിടെ അദ്ധ്യാപകനായിരുന്നു. സ്വേച്ഛാധിപത്യം നിറഞ്ഞ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
(ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും)
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം