‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം’; യുവമോര്‍ച്ചാ നേതാവിന് മറുപടിയുമായി റിമ കല്ലിങ്കലും 

‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം’; യുവമോര്‍ച്ചാ നേതാവിന് മറുപടിയുമായി റിമ കല്ലിങ്കലും 

Published on

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കലും. വിഡ്ഡികളെ പ്രശസ്തരാക്കുന്നത് നമുക്ക് അവസാനിക്കാം എന്ന കുറിപ്പോടെ ഫിലോമിനയുടെ ‘ആരെട നാറീ നീ’ എന്ന സംഭാഷണവുമാണ് റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാര്‍ നികുതി കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയ സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിക്കൊണ്ട് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പൗരാവകാശ നിയമത്തിനെതിരെ തെരുവിലിറങ്ങിയ അഭിനേത്രിമാരെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയുമായിരുന്നു സന്ദീപിന്റെ പോസ്റ്റ്.

‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം’; യുവമോര്‍ച്ചാ നേതാവിന് മറുപടിയുമായി റിമ കല്ലിങ്കലും 
‘ചാണകത്തില്‍ ചവിട്ടില്ല’, സന്ദീപ് വാര്യരുടെ ഭീഷണിക്ക് ആഷിക് അബുവിന്റെ മറുപടി

ഇന്നലെ തന്നെ ഇതിനെതിരെ പലരും രംഗത്തു വന്നിരുന്നു, എന്തൊക്കെ തള്ളിക്കളയണമെന്ന് അറിയാം എന്ന ഫോട്ടോ പോസ്റ്റിനൊപ്പം ചാണകത്തില്‍ ചവിട്ടില്ലെന്നായിരുന്നു ആഷിക് അബുവിന്റെ മറുപടി. ഇതൊക്കെ ബി.ജെ.പിക്കാരുടെ ഒരു തമാശയായിട്ടാണ് തോന്നുന്നത്. അവര്‍ ഇതുപോലുള്ള ഒരുപാട് തമാശകളും പറയാറുണ്ടല്ലോ എന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലിന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ ആരാണെന്ന് എനിക്കറിയില്ല. അയാള്‍ ബി.ജെ.പിയുടെ ഏതോ നേതാവാണെന്നാണ് എന്റെ അറിവ്. അയാള്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ആണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും കമല്‍ ന്യൂസ് 18ന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചും ഐക്യദാര്‍ഡ്യം പരസ്യപ്പെടുത്തിയും കേരളത്തിലെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. മുംബൈയിലെ പ്രതിഷേധത്തില്‍ പാര്‍വതിയും കൊച്ചിയില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ നടന്ന പരിപാടിയില്‍ റിമാ കല്ലിങ്കല്‍, നിമിഷാ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയിന്‍ നിഗം, രാജീവ് രവി, ആഷിക് അബു, ഷഹബാസ് അമന്‍, വേണു, കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. വന്‍ ജന പങ്കാളിത്തമായിരുന്നു കൊച്ചിയിലെ മാര്‍ച്ചിന് ഉണ്ടായതും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in