പൗരത്വനിയമം: ‘ആരെന്ന് ചോദിച്ചാല്‍ മനുഷ്യനെന്ന് പറയണം’; മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കമല്‍ ഹാസന്‍
പൗരത്വനിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടെന്തി പിന്തുണയറിയിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ക്യാംപസിന് അകത്ത് കയറ്റാതെ പൊലീസ് തടഞ്ഞപ്പോള്‍ കമല്‍ അടച്ചിട്ട പ്രധാനഗേറ്റിന് പുറത്തുനിന്ന് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ക്യാംപസിനകത്ത് പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ കാണാന്‍ അനുവദിക്കാത്തത് അനീതിയാണെന്ന് കമല്‍ പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. വിദ്യാര്‍ത്ഥികള്‍ വിഷമിക്കരുതെന്നും സമരം തുടരണമെന്നും കമല്‍ പറഞ്ഞു.
അഭയാര്‍ത്ഥികള്‍ അധികമായതുകൊണ്ട് പുതിയ നിയമം കൊണ്ടുവന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നിട്ട് ഇവിടെയുള്ളവരെ അവര്‍ അഭയാര്‍ത്ഥികളാക്കി മാറ്റുകയാണ്.
കമല്‍ ഹാസന്‍
നീ ആരാണെന്ന് ചോദിച്ചാല്‍ ഞാനും മനുഷ്യനാണെന്ന് പറയണം. കോളേജിനകത്തുള്ള 700 വിദ്യാര്‍ത്ഥികള്‍ക്ക് മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല തമിഴ് സര്‍ക്കാര്‍ കൂടിയാണ്. എല്ലാവരും നിങ്ങളുടെ വിദ്യാഭ്യാത്തേക്കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഭയക്കരുത്. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമായ വിഷയമാണ്. ഞാന്‍ തലൈവരായിട്ടല്ല ഇവിടെ വന്നത്. ഒപ്പമുണ്ടെന്ന് പറയാനാണ്. നിങ്ങള്‍ സമരം തുടരുക. അത് നിങ്ങളുടെ കടമയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സമരം ആരംഭിച്ചതിന്റെ പേരില്‍ മെസ് അടച്ചെന്നും ഹോസ്റ്റല്‍ ഒഴിയാന്‍ പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഐഡി കാര്‍ഡ് കാണിച്ചിട്ടുപോലും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. നിങ്ങളെ അകത്ത് കയറ്റണമെന്ന് പറയാന്‍ എനിക്ക് അധികാരമില്ലെന്നും പിന്തുണ അറിയിക്കാന്‍ മാത്രമേ കഴിയൂ എന്നും കമല്‍ പ്രതികരിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം