പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിദാറിലെ സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുട്ടികളെ ചോദ്യം ചെയ്യുന്നതിനെതിരെ കര്‍ണാടക ബാലവാകാശ കമ്മീഷന്‍ രംഗത്ത്. കുട്ടികളെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം അവതരിപ്പിച്ച നാടകത്തിന്റെ പേരില്‍ കുട്ടികളെ ചോദ്യം ചെയ്യുന്നത് വിവാദമായതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബിദാര്‍ പോലീസ് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ആന്റണി സെബാസ്റ്റ്യന്‍ എഴുതിയ കത്തില്‍ കുറ്റപ്പെടുത്തുന്നു. സ്‌കൂള്‍ കുട്ടികളെ യൂണിഫോമിലാണ് ചോദ്യം ചെയ്യുന്നത്. കുട്ടികളെ ഭയപ്പെടുത്തുകയാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.
ബുധനാഴ്ച സ്‌കൂളിലെത്തി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരുടെ മൊഴിയെടുത്തു. മാധ്യമറിപ്പോര്‍ട്ടുകളും കമ്മീഷന്‍ പരിശോധിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി സ്‌കൂളിലെ അധ്യാപികയെയും നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 വയസിനും 11 വയസിനും ഇടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം