പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ പോണ്ടിച്ചേരി സര്‍വകലാശാലയുടെ ഉത്തരവ്. ഈ മാസം 18നാണ് സര്‍വകലാശാല ഡീന്‍ ഉത്തരവ് പുറത്തിറക്കിയത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്നാണ് വകുപ്പ് മേധാവികള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
സര്‍വകലാശാലയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഡീന്‍ പുറത്തിറക്കിയ ഉത്തരവ് വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തെയാണ് സര്‍വകലാശാല ചോദ്യം ചെയ്യുന്നതെന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്ന് കൗണ്‍സില്‍ പ്രസിഡന്റ് പരിചയ് യാദവ് ന്യൂസ് ക്ലിക്കിനോട് പറഞ്ഞു.
വകുപ്പ് മേധാവികളും ഗവേഷണ ഗൈഡുകളും സര്‍വകലാശാലയുടെ നടപടിക്ക് കൂട്ട് നില്‍ക്കുകയാണ്. അഡ്മിന്‍ ബ്ലോക്കിന് മുന്നില്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു.
പരിചയ് യാദവ്
കൗണ്‍സിലിങ് നടത്തിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ബിജെപി ഗവണ്‍മെന്റിന്റെ നയങ്ങള്‍ സര്‍വകലാശാല അധികാരികള്‍ നടപ്പാക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം