ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധം; ബിന്ദു അമ്മിണിയേയും സംഘത്തേയും പൊലീസ് വിട്ടയച്ചു

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധം; ബിന്ദു അമ്മിണിയേയും സംഘത്തേയും പൊലീസ് വിട്ടയച്ചു

Published on

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ബിന്ദു അമ്മിണിയേയും സംഘത്തേയും വിട്ടയച്ചു. പ്രതിഷേധ സ്ഥലത്ത് നിന്ന് വാഹനത്തില്‍ കയറ്റിയ നാലുപേരേയും ദൂരെ ഒരിടത്ത് ഇറക്കിവിടുകയായിരുന്നു. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച 22ഓളം പേര്‍ യുപിയില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാരിനെതിരെ ജാമിയ-ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് പിന്തുണ അറിയിച്ചാണ് ബിന്ദു അമ്മിണിയും മൂന്ന് നിയമവിദ്യാര്‍ത്ഥികളും എത്തിയത്.

യുപി ഭവന് മുന്നില്‍ നിന്ന നാല്‍വര്‍ സംഘത്തോട് എന്തിനാണിവിടെ നില്‍ക്കുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ബിന്ദു അമ്മിണിയും കൂടെയുള്ളവരും സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഉടന്‍ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നാലുപേരേയും കസ്റ്റഡിയിലെടുക്കുകയു പിന്നീട് വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു. താനും കൂടെയുള്ളവരും സുരക്ഷിതരാണെന്ന് ബിന്ദു അമ്മിണി 'ദ ക്യൂ'വിനോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുപോയത്. വണ്ടിയില്‍ കുറേ നേരം കറക്കി. പിന്നീട് ദൂരെ ഒരിടത്ത് ഇറക്കിവിട്ടു.

ബിന്ദു അമ്മിണി

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധം; ബിന്ദു അമ്മിണിയേയും സംഘത്തേയും പൊലീസ് വിട്ടയച്ചു
യുപി ഭവന് മുന്നില്‍ കാലുകുത്താന്‍ അനുവദിക്കാതെ ഡല്‍ഹി പൊലീസ്; കണ്ണുവെട്ടിച്ച് വിദ്യാര്‍ത്ഥികളുടെ മിന്നല്‍ പ്രതിഷേധം

യുപി ഭവന് മുന്നില്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ഡല്‍ഹി മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധ സ്ഥലത്ത് കാലുകുത്താന്‍ അനുവദിക്കാതെയായിരുന്നു ഡല്‍ഹി പൊലീസിന്റെ നീക്കങ്ങള്‍. ഓട്ടോയില്‍ നിന്നും ബസില്‍ നിന്നുമായി പ്രതിഷേധക്കാരെ വരുന്ന വഴിയില്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ ആരംഭിച്ചതോടെ കൗടില്യമാര്‍ഗിലും സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥിനികള്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധമുണ്ടായി. പൊലീസ പിടിച്ചുവെച്ചിരിക്കുന്ന ജാമിയ മിലിയ, ജെഎന്‍യു വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധം; ബിന്ദു അമ്മിണിയേയും സംഘത്തേയും പൊലീസ് വിട്ടയച്ചു
‘മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നു’; യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചത് കെയര്‍ ഹോമുകളെന്ന് ചെന്നിത്തല

ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ റാലി പൊലീസ് തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ അക്രമികളായി മുദ്ര കുത്തുന്നതില്‍ പ്രതിഷേധിച്ച് കൈകള്‍ കെട്ടിയായിരുന്നു മാര്‍ച്ച്. വെള്ളിയാഴ്ച്ച നിസ്‌കാരത്തിന് ശേഷം ഡല്‍ഹി ജമാ മസ്ജിന് മുന്നിലും പ്രതിഷേധപ്രകടനമുണ്ടായി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജാഫ്രബാദിലും അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സിഎഎക്കെതിരെ പ്രതിഷേധമുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധം; ബിന്ദു അമ്മിണിയേയും സംഘത്തേയും പൊലീസ് വിട്ടയച്ചു
കിഴക്കമ്പലം 20-20യില്‍ ഭിന്നത; അവിശ്വാസ പ്രമേയത്തിന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി
logo
The Cue
www.thecue.in