സിഎഎ: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും 

സിഎഎ: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും 

Published on

പൗരത്വ ഭേദഗതി നിയമം ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭ സമ്മേള്ളനം ചൊവ്വാഴ്ച ചേരും. പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനായി പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടന സംരക്ഷിക്കണമെന്ന പ്രമേയവും സമ്മേളനത്തില്‍ പാസാക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഎഎ: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും 
സിഎഎയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തീരുമാനിക്കും

ലോകസഭയിലും നിയമ സഭകളിലും നിലവിലുള്ള പട്ടികജാതി- വര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നത്. ഇത് സംബന്ധിച്ച നൂറ്റി ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണ് പ്രത്യേക സമ്മേളനത്തില്‍ സഭ പരിഗണിക്കുക.

സിഎഎ: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും 
‘മുസ്ലിം സ്ത്രീകള്‍ പരിധി വിടരുത്’; പൗരത്വ പ്രക്ഷോഭത്തിനിറങ്ങുന്ന സ്ത്രീകള്‍ക്ക് സമസ്തയുടെ മുന്നറിയിപ്പ്

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെയും രാഷ്ട്രപതിയെയും അറിയിക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in