‘പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ല’: നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമര്‍ത്യ സെന്‍ 

‘പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ല’: നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമര്‍ത്യ സെന്‍ 

Published on

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. മതം പൗരത്വത്തിന് മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണഘടനയ്ക്ക് നിരക്കാത്ത നിയമം സുപ്രീംകോടതി തള്ളിക്കളയണമെന്നും അമര്‍ത്യ സെന്‍ ആവശ്യപ്പെട്ടു.

‘പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ല’: നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമര്‍ത്യ സെന്‍ 
ബിജെപി അധ്യക്ഷന്‍: പ്രായവും ജാതിയും നിര്‍ണായകമാകുന്നു; സാധ്യത സുരേന്ദ്രന്

ഒരു വ്യക്തി ജനിച്ച സ്ഥലമോ താമസിക്കുന്ന സ്ഥലമോ ആണ് പൗരത്വം തീരുമാനിക്കുന്നതിന് അടിസ്ഥാനമാകുന്നത്. മതത്തിന്റെ പേരില്‍ വിവേചനമുണ്ടാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

ഇതെല്ലാം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തീരുമാനിച്ച കാര്യമായിരുന്നുവെന്നും അമര്‍ത്യ സെന്‍ ഓര്‍മിപ്പിച്ചു. പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പടെ ഉള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നും സെന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് പീഡിപ്പിക്കപ്പെടുന്ന ഒരു ഹിന്ദുവുണ്ടെങ്കില്‍ അയാള്‍ അനുതാപം അര്‍ഹിക്കുന്നുണ്ട്, അങ്ങനെയുള്ളവരുടെ കാര്യവും തീര്‍ച്ചയായും പരിഗണിക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജെഎന്‍യു കാമ്പസിനുള്ളില്‍ നടന്ന അക്രമത്തെയും അമര്‍ത്യ സെന്‍ പരാമര്‍ശിച്ചു. അക്രമത്തിന് നേതൃത്വം നല്‍കാന്‍ പുറത്തുനിന്നെത്തിയവരെ തടയാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞില്ല. പോലീസുമായി ബന്ധപ്പെടുന്ന കാര്യത്തില്‍ താമസമുണ്ടായതും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമായെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in