സിഎഎയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തീരുമാനിക്കും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തി. യോഗത്തില്‍ നിന്നും ബിജെപി ഇറങ്ങിപ്പോയിരുന്നു.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. പൗരത്വ ഭേദഗതി നിയമത്തിലുള്ള ആശങ്ക അറിയിക്കുന്നതിനായി രാഷ്ട്രപതിയെ കാണണമെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ അതിരുകടക്കരുതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. പരിധി വിടുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ആവശ്യമില്ലാത്തവര്‍ക്ക് ഇടം കൊടുക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ യോഗം വിളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗവര്‍ണറെ അപമാനിച്ചതിനെതിരെ പ്രമേയം പാസാക്കി യോഗം പിരിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് തള്ളി. രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം