ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ പ്രതിസന്ധി: സ്വയം വിരമിക്കാന്‍ അപേക്ഷിച്ചത് 17000 ജീവനക്കാര്‍; കേരളത്തില്‍ നിന്ന് 300 പേര്‍

Published on

ബിഎസ്എന്‍എലില്‍ നിന്നും സ്വയം വിരമിക്കുന്നതിനായി 17433 ജീവനക്കാര്‍ അപേക്ഷ നല്‍കി. വിആര്‍എസിനായി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. രണ്ട് ദിവസത്തിനകം കേരളത്തില്‍ നിന്നും 300 അപേക്ഷകളും ലഭിച്ചു.

ബിഎസ്എന്‍എല്‍
മഹാരാഷ്ട്ര പ്രതിസന്ധി: റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസും; എംഎല്‍എമാരെ ജയ്പൂരിലേക്ക് മാറ്റിയേക്കും

കേരളത്തിലെ 9545 ജീവനക്കാരില്‍ 6700 പേര്‍ക്ക് വിആര്‍എസ് എടുക്കാന്‍ കഴിയും. നിര്‍ബന്ധിത വിആര്‍എസിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ഒരുലക്ഷം ജീവനക്കാരെങ്കിലും സ്വയംവിരമിക്കലിലൂടെ പുറത്ത് പോകുമെന്നാണ് കരുതുന്നത്.

ബിഎസ്എന്‍എല്‍
30 ലക്ഷം രൂപ കുറച്ചു കാട്ടി; പൃഥ്വിരാജിന്റെ കാര്‍ രജിസ്‌ട്രേഷന്‍ തടഞ്ഞു

2020 ജനുവരി 31നാണ് സ്വയം വിരമിക്കല്‍ പ്രാബല്യത്തില്‍ വരുന്നത്. ഡിസംബര്‍ മൂന്ന് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. മൂന്ന് മാസമായിട്ട് ശമ്പളം വൈകുകയാണ്. ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്നതും ജീവനക്കാരെ വിആര്‍എസിന് നിര്‍ബന്ധിതരാക്കുന്നുണ്ട്. വേതനം ലഭിക്കാത്തതിനെത്തുടര്‍ന്ന് നിലമ്പൂരിലെ കരാര്‍ തൊഴിലാളി രാമകൃഷ്ണന്‍ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഉറപ്പ് കൊടുത്തു. കരാര്‍ തൊഴിലാളികളുടെ ശമ്പളം പത്ത് മാസമായിട്ട് ലഭിക്കുന്നിസ്സ. എണ്ണായിരം കരാര്‍ തൊഴിലാളികളുടെ ജോലി പ്രതിസന്ധിയിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in