‘അടുപ്പിക്കരുത്’; ആഭിചാരപ്പേടിയില്‍ കര്‍ണാടക വിധാന്‍ സൗധയില്‍ ചെറുനാരങ്ങയ്ക്ക് നിരോധനം 

‘അടുപ്പിക്കരുത്’; ആഭിചാരപ്പേടിയില്‍ കര്‍ണാടക വിധാന്‍ സൗധയില്‍ ചെറുനാരങ്ങയ്ക്ക് നിരോധനം 

Published on

കര്‍ണാടക വിധാന്‍ സൗധയില്‍ (നിയമസഭ) ചെറുനാരങ്ങയ്ക്ക് വിലക്ക്. ആഭിചാരക്രിയകള്‍ ഭയന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 12ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിരോധിച്ച വസ്തുക്കളില്‍ ചെറുനാരങ്ങയും ഉള്‍പ്പെടും. ഇരുപക്ഷത്തുമുള്ള എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കിയതോടെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാണ്. ദിവസങ്ങളായി നാടകീയ സംഭവങ്ങളാണ് കര്‍ണാടകയില്‍ അരങ്ങേറുന്നത്. വിധാന്‍ സൗധയിലും അനുബന്ധ ഓഫീസുകളിലും ചെറുനാരങ്ങയുമായി പ്രവേശിക്കാന്‍ പാടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

‘അടുപ്പിക്കരുത്’; ആഭിചാരപ്പേടിയില്‍ കര്‍ണാടക വിധാന്‍ സൗധയില്‍ ചെറുനാരങ്ങയ്ക്ക് നിരോധനം 
കടലാസ് ഇറക്കുമതി തീരുവയിലെ വര്‍ധന; അച്ചടിമാധ്യമങ്ങളുടെ നടുവൊടിക്കും, വില ഉയര്‍ത്തേണ്ടി വന്നേക്കും  

ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവില്ലെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന സജീവമാക്കിയിട്ടുണ്ട്. ആഭിചാരക്രിയകള്‍ തടയുകയാണ് ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. കൂട്ടുകക്ഷി സര്‍ക്കാരിലെ പല പ്രമുഖരും അന്ധവിശ്വാസങ്ങള്‍ പിന്‍തുടരുന്നവരാണ്. സര്‍ക്കാരിനെതിരെ ആഭിചാര ക്രിയകള്‍ക്കായി ചെറുനാരങ്ങ ഉപയോഗിച്ചേക്കാമെന്ന് ഇവര്‍ ഭയപ്പെടുന്നു. 2011 ല്‍ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് തലേന്ന് സിന്ദൂരവും മഞ്ഞള്‍പ്പൊടിയും പൂശിയ നൂറുകണക്കിന് ചെറുനാരങ്ങകള്‍ വിധാന്‍ സൗധയില്‍ കാണപ്പെട്ടു. യെദ്യൂരപ്പയ്ക്ക് വേണ്ടി ആഭിചാരക്രിയ നടത്തിയതിന്റെ അവശേഷിപ്പുകളാണ് ഇതെന്ന് അന്ന് അഭ്യൂഹം പരന്നു.

‘അടുപ്പിക്കരുത്’; ആഭിചാരപ്പേടിയില്‍ കര്‍ണാടക വിധാന്‍ സൗധയില്‍ ചെറുനാരങ്ങയ്ക്ക് നിരോധനം 
പുഴയൊഴുക്കിനെ വീണ്ടെടുത്ത് ഗ്രാമം; കടുത്ത ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയ അപൂര്‍വ ഇടപെടല്‍ 

യുക്തിവാദിയെന്ന് അറിയപ്പെടുന്ന നേതാവാണ് സിദ്ധരാമയ്യ. നിയമമാക്കാനായില്ലെങ്കിലും അന്ധവിശ്വാസ ബില്‍ കൊണ്ടുവന്ന മുഖ്യമന്ത്രിയുമാണ്. സിദ്ധരാമയ്യ ചെറുനാരങ്ങകൊണ്ട് മുഖ്യമന്ത്രി കസേരയില്‍ സ്പര്‍ശിക്കുന്ന സിസിടിവി വീഡിയോ പുറത്തുവന്നത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇത്തരത്തില്‍ വിധാന്‍ സൗധയുമായി ബന്ധപ്പെട്ട നിരവധി 'ചെറുനാരങ്ങ കഥ'കളുണ്ട്. ചെറുനാരങ്ങയും ഭസ്മവും സിന്ദൂരവുമൊക്കെയായി വിധാന്‍ സൗധയില്‍ വരേണ്ട കാര്യമില്ലെന്നും അതിനാലാണ് നിരോധനമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞയിടെ ഒരാള്‍ വിധാന്‍ സൗധയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ പിന്നെ, നിരോധിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ ഒന്നുമാത്രമാണ് ചെറുനാരങ്ങയെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. സിഗരറ്റ്, തീപ്പെട്ടി ലൈറ്റര്‍, ചെറിയ കത്തിമുതല്‍ക്കുള്ള ആയുധങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

‘അടുപ്പിക്കരുത്’; ആഭിചാരപ്പേടിയില്‍ കര്‍ണാടക വിധാന്‍ സൗധയില്‍ ചെറുനാരങ്ങയ്ക്ക് നിരോധനം 
‘അത് പന്തിനെ കിടാവായി കരുതി സംരക്ഷിച്ചത്’; പശുവിന്റെ ഫുട്‌ബോളിന് പിന്നിലെ ഹൃദയഭേദകമായ സംഭവം പുറത്ത് 

കര്‍ശന സുരക്ഷയുള്ള വിധാന്‍ സൗധയില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള സാധനങ്ങളുമായി പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ചടങ്ങുകളില്‍ നേതാക്കള്‍ക്ക് ചെറുനാരങ്ങ സമ്മാനിക്കുന്നത് കര്‍ണാടക യിലെ സ്ഥിരം രീതിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ബങ്കാരപ്പയുടെ കാലത്തായിരുന്നു കൂടുതല്‍. പൊതു ചടങ്ങുകളില്‍ പങ്കെടുക്കെ ബങ്കാരപ്പ ചെറുനാരങ്ങ കയ്യില്‍ പിടിക്കുന്നതും മണക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയായിരുന്നു. ഈ പതിവ് തുടര്‍ന്നുപോന്നു. എന്നാല്‍ 2011 ല്‍ വിധാന്‍ സൗധയില്‍ ആഭിചാരക്രിയയ്ക്കായി ചെറുനാരങ്ങ ഉപയോഗിച്ചെന്ന് അഭ്യൂഹം പരന്നതോടെ ഈ രീതി കുറയുകയും ചെയ്തു.

logo
The Cue
www.thecue.in