‘സിനിമ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം താരങ്ങളും പങ്കിടണം’, സ്ട്രീമിങ്ങ് 100 നാളിന് ശേഷമാക്കണമെന്നും തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ 

‘സിനിമ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം താരങ്ങളും പങ്കിടണം’, സ്ട്രീമിങ്ങ് 100 നാളിന് ശേഷമാക്കണമെന്നും തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ 

Published on

സിനിമ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം വലിയ താരങ്ങളും പങ്കിടണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ ഒരും സംഘം തിയേറ്റര്‍ ഉടമകള്‍. ഈറോഡ്, കോയമ്പത്തൂര്‍, തിരുപ്പൂര്‍,മേലാഗിരി മേഖലകളിലെ തിയേറ്ററുകളുടെ ഉടമകളാണ് ഇതടക്കം മൂന്ന് സുപ്രധാന ആവശ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ അടുത്തമാസം ചേരുന്ന തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ചര്‍ച്ചയാകും. തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തിരുപ്പൂര്‍ സുബ്രഹ്മണ്യന്റെ വാക്കുകള്‍ ഇങ്ങനെ. നിര്‍മ്മാണച്ചെലവിന്റെ ഭൂരിഭാഗവും പ്രതിഫല ഇനത്തിലാണ് ചെലവാകുന്നത്. എന്നാല്‍ പടം തിയേറ്ററില്‍ പരാജയപ്പെടുമ്പോള്‍ നിര്‍മ്മാതാവ് മാത്രം നഷ്ടം നേരിടേണ്ടിവരുന്നു. എന്നാല്‍ വലിയ താരങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ മേലുണ്ടാകുന്ന ഉയര്‍ന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇടപെടാനാകും.

‘സിനിമ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം താരങ്ങളും പങ്കിടണം’, സ്ട്രീമിങ്ങ് 100 നാളിന് ശേഷമാക്കണമെന്നും തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ 
പൗരത്വ നിയമ പ്രചാരണത്തിന് ഋത്വിക് ഘട്ടക് ചിത്രങ്ങളിലെ രംഗങ്ങള്‍; യുവമോര്‍ച്ചയ്‌ക്കെതിരെ സംവിധായകന്റെ കുടുംബം

താരങ്ങളോട് സൗജന്യമായി അഭിനയിക്കാനല്ല ആവശ്യപ്പെടുന്നത്. അവരുടെ പ്രതിഫലം നീതീകരിക്കപ്പെടുന്നതാകണം. ഒരു ചിത്രം പരാജയപ്പെട്ടാല്‍ അടുത്ത തവണ അതേ നിര്‍മ്മാതാവിന് തന്നെ അവര്‍ക്ക് ഡേറ്റ് നല്‍കാനാകും. എംജിആറും ശിവാജി ഗണേശനും രജനീകാന്തുമെല്ലാം അങ്ങനെ ചെയ്തിട്ടുണ്ട്. 1985 ല്‍ ശ്രീ രാഘവേന്ദര്‍ എന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ രജനീകാന്ത് 1987 ല്‍ വേലൈക്കാരന്‍ എന്ന ചിത്രം സൗജന്യമായാണ് അഭിനയിച്ചത്. സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടുന്നു. പടം റിലീസ് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം സ്ട്രീം ചെയ്യുന്നതിനെതിരെയും ഉടമകള്‍ രംഗത്തെത്തി. തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം തീരെ കുറവാണ്.

‘സിനിമ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം താരങ്ങളും പങ്കിടണം’, സ്ട്രീമിങ്ങ് 100 നാളിന് ശേഷമാക്കണമെന്നും തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ 
‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം’; യുവമോര്‍ച്ചാ നേതാവിന് മറുപടിയുമായി റിമ കല്ലിങ്കലും 

ചെറിയ തിയേറ്ററുടമകളുടെ സ്ഥിതികൂടി പരിഗണിക്കേണ്ടതുണ്ട്. തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ട ശേഷമേ വലിയ താരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കാവൂ. എല്ലാ ചിത്രങ്ങളുടെയും കാര്യമല്ല പറയുന്നത്. വലിയ ജനപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങളെക്കുറിച്ചാണ്. ഇതും പുതിയ കാര്യമല്ലെന്നും ഹിന്ദി സിനിമാരംഗം ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസുരന്‍, എന്ന ചിത്രം ഒക്ടോബര്‍ 4 നാണ് റിലീസ് ചെയ്തത്. എന്നാല്‍ ഒരു മാസം കൊണ്ടുതന്നെ ആമസോണ്‍ പ്രൈമില്‍ വന്നു. തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കെയാണ് ഇത് സംഭവിച്ചത്. ദീപാവലി റിലീസ് ആയ കൈതിയുടെ കാര്യവും വിഭിന്നമല്ല. ഒരു മാസം കൊണ്ടുതന്ന ഹോട്ട്‌സ്റ്റാറില്‍ വന്നെന്നും ഇത് തിയേറ്റര്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നുവെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രദര്‍ശന ശാലകള്‍ക്കുമേല്‍ ചുമത്തുന്ന 8 % നികുതി എടുത്തുകളയണമെന്നതാണ് മൂന്നാമത്തെ ആവശ്യം. ജനുവരി 15 നാണ് തമിഴ്‌നാട് തിയേറ്റര്‍ അസോസിയേഷന്‍ യോഗം ചേരുന്നത്. യോഗത്തില്‍ ഈ മൂന്ന് ആവശ്യങ്ങളും ചര്‍ച്ചയാകും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in