‘കൃത്രിമ രേഖയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു’; ബൈജു ഗോപാലന് തടവും നാടുകടത്തലും ശിക്ഷ   

‘കൃത്രിമ രേഖയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു’; ബൈജു ഗോപാലന് തടവും നാടുകടത്തലും ശിക്ഷ   

Published on

വ്യാജരേഖയുണ്ടാക്കി ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്ന കേസില്‍, വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ. അല്‍ഐഎന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ ബൈജുവിനെതിരെ ചെക്ക് കേസും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജ രേഖാ കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കിയാലും യുഎഇ വിടുന്നത് വൈകും. ദുബായില്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രമണി നല്‍കിയ കേസിലാണ് ബൈജുവിന് യാത്രാവിലക്കുള്ളത്. 2 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയെന്നാണ് രമണിയുടെ പരാതി.

‘കൃത്രിമ രേഖയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു’; ബൈജു ഗോപാലന് തടവും നാടുകടത്തലും ശിക്ഷ   
നിയമത്തില്‍ വിശ്വാസമുള്ളതിനാലാണ് ആരുടെയും സഹായം തേടാത്തത്, മകന്‍ ചതിയില്‍ പെട്ടതെന്ന് ഗോകുലം ഗോപാലന്‍

കേസുണ്ടായതോടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ബൈജു പിടിയിലായത്. ഓഗസ്റ്റ് 23 ന് യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗം ഒമാനിലേക്ക് പോവുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് വരികയുമായിരുന്നു ലക്ഷ്യം.എന്നാല്‍ യാത്രാമധ്യേ ചെക്‌പോസ്റ്റില്‍ അറസ്റ്റിലായി. ഇന്ത്യയിലേക്ക് കടക്കാന്‍ വേണ്ടി വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നാണ് ബൈജുവിനെതിരായ കുറ്റമെന്ന് അറിയുന്നു. അതേസമയം ചെന്നൈ ടി നഗറിലെ ഹോട്ടല്‍ ഇടപാടില്‍ തങ്ങള്‍ക്ക് 25 കോടി നഷ്ടപ്പെട്ടത് ചോദ്യം ചെയ്ത് കേസ് നല്‍കിയപ്പോള്‍ ബൈജുവിനെ കുടുക്കാന്‍ എതിരാളികള്‍ ദുബായില്‍ കേസ് നല്‍കിയതെന്നാണ് ഇദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദുബായില്‍ 20 കോടി രൂപയുടേതാണ് കേസ്.

logo
The Cue
www.thecue.in