പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി,4 വയസ്സിന് മുകളിലുള്ളവര്‍ ധരിച്ചിരിക്കണം,അടിയന്തരമായി നടപ്പാക്കണമെന്ന് ഉത്തരവ് 

പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി,4 വയസ്സിന് മുകളിലുള്ളവര്‍ ധരിച്ചിരിക്കണം,അടിയന്തരമായി നടപ്പാക്കണമെന്ന് ഉത്തരവ് 

Published on

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്രനിയമം കേരളത്തിലും കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. അടുത്തമാസം 1 മുതല്‍ സംസ്ഥാനത്ത് നിയമം കര്‍ശനമാക്കണമെന്നാണ് നിര്‍ദേശം. നാല് വയസ്സിന് മുകളിലുള്ള എല്ലാ യാത്രികരും ഹെല്‍മറ്റ് ധരിക്കണമെന്നാണ് കേന്ദ്ര നിയമം.

പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി,4 വയസ്സിന് മുകളിലുള്ളവര്‍ ധരിച്ചിരിക്കണം,അടിയന്തരമായി നടപ്പാക്കണമെന്ന് ഉത്തരവ് 
ജാതിഗ്രാമങ്ങള്‍: നവോത്ഥാന സമിതി പിരിച്ചുവിടണം;പാലക്കാട്ടെ 12കാരനെ കേള്‍ക്കാന്‍ ആരുമില്ലെന്ന് സണ്ണി എം കപിക്കാട്

നേരത്തേ ഇത് പ്രാബല്യത്തിലായിരുന്നെങ്കിലും സംസ്ഥാനത്ത് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച ഇളവ് ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്രനിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നിയമം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി,4 വയസ്സിന് മുകളിലുള്ളവര്‍ ധരിച്ചിരിക്കണം,അടിയന്തരമായി നടപ്പാക്കണമെന്ന് ഉത്തരവ് 
‘പാര്‍ട്ടി നടത്താന്‍ യോഗ്യതയില്ല’; സിപിഎമ്മിന് വേണ്ടാത്തവര്‍ മാവോയിസ്റ്റുകളും മുസ്ലിം തീവ്രവാദികളുമാകുന്നുവെന്ന് എംഎന്‍ കാരശ്ശേരി 

ഇതിനായി പരസ്യം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഡിസംബര്‍ ഒന്നിനകം നടപ്പാക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും വിഷയത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.

logo
The Cue
www.thecue.in