‘വട്ടിയൂര്‍കാവില്‍ മൂന്നാമത്, മഞ്ചേശ്വരത്ത് കടുപ്പം, പ്രതീക്ഷ കോന്നിയില്‍ മാത്രം’;ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ ഇങ്ങനെ  

‘വട്ടിയൂര്‍കാവില്‍ മൂന്നാമത്, മഞ്ചേശ്വരത്ത് കടുപ്പം, പ്രതീക്ഷ കോന്നിയില്‍ മാത്രം’;ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ ഇങ്ങനെ  

Published on

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ നേടുന്ന വോട്ടുകള്‍ കൂട്ടിയും കിഴിച്ചും ബിജെപി നേതൃത്വം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനമേ ലഭിക്കുകയുള്ളുവെന്നാണ് നേതൃത്വം രഹസ്യമായി പറയുന്നത്. കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചതും എന്‍എസ്എസിന്റെ ശരിദൂര നിലപാടും വട്ടിയൂര്‍കാവില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ആര്‍എസ്എസ് വിട്ടു നില്‍ക്കുന്നതും പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും ബാധിക്കും. നാലപത് ശതമാനം നായര്‍ വോട്ടുകളില്‍ ബിജെപിക്ക് കിട്ടിയിരുന്ന വോട്ടുകളും യുഡിഎഫിന്റെ അക്കൗണ്ടിലേക്ക് പോകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

‘വട്ടിയൂര്‍കാവില്‍ മൂന്നാമത്, മഞ്ചേശ്വരത്ത് കടുപ്പം, പ്രതീക്ഷ കോന്നിയില്‍ മാത്രം’;ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ ഇങ്ങനെ  
‘15000 പേരുകള്‍ രണ്ടുവട്ടം’; വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേടാരോപിച്ച് കോണ്‍ഗ്രസ്

കഴിഞ്ഞ തവണ 89 വോട്ടിന് കെ സുരേന്ദ്രന്‍ തോറ്റ മഞ്ചേശ്വരത്ത് കടുത്ത ത്രികോണ മത്സരമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം ഉടലെടുത്തിരുന്നു. ഇത് നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. ലോകസഭ തെരഞ്ഞെടുപ്പില്‍ 11,113 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുള്ളത്. ഭാഷാന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ രവീശ തന്ത്രി കുണ്ടാറിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തുന്നത്. 35.48 ശതമാനം വോട്ട് ലോകസഭ മത്സരത്തില്‍ രവീശ തന്ത്രി കുണ്ടാര്‍ നേടിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന് 42.30 ശതമാനം വോട്ടാണ് ലഭിച്ചത്. 1987 മുതല്‍ രണ്ടാം സ്ഥാനം നേടുന്നത് ബിജെപിയാണ്. ഇടതുപക്ഷം ശക്തമായ മത്സരത്തിന് തയ്യാറായതോടെ സ്ഥിതി പ്രവചനാതീതമായിരിക്കുകയാണെന്ന് ബിജെപി നിരീക്ഷിക്കുന്നു.

‘വട്ടിയൂര്‍കാവില്‍ മൂന്നാമത്, മഞ്ചേശ്വരത്ത് കടുപ്പം, പ്രതീക്ഷ കോന്നിയില്‍ മാത്രം’;ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ ഇങ്ങനെ  
‘എന്‍എസ്എസിന് കാടന്‍ ചിന്ത’, ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ 

കാടിടക്കിയുള്ള പ്രചരണമില്ലാതെ കോന്നി പിടിച്ചെടുക്കണമെന്നാണ് നേതൃത്വം കെ സുരേന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ലോകസഭ തെരഞ്ഞെടുപ്പിലേതു പോലെ വിവാദങ്ങളുണ്ടാക്കാതെ, നേതാക്കളെ അധികം ഇറക്കാതെ പ്രചരണം നടത്തണം. കഴിഞ്ഞ തവണത്തേത് പോലെ യുഡിഎഫിന് അനുകൂലമായി വോട്ട് ഏകീകരണമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം നില്‍ക്കുന്ന എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും പ്രകോപിപ്പിക്കാതെ വോട്ട് വിഹിതം നേടുക എന്ന തന്ത്രവും കോന്നിയില്‍ ബിജെപി പയറ്റുന്നുണ്ട്. എന്‍എസ്എസ് പിന്തുണ യുഡിഎഫിനാണെങ്കിലും ശബരിമലയും പത്തനംതിട്ടയില്‍ ലോകസഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ സഹതാപവും വോട്ടായി മാറുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭ നിരാശപ്പെടുത്തില്ലെന്നും ബിജെപിയുടെ കണക്കു കൂട്ടലുകളിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in