എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്; സമൂഹം നല്‍കിയ അംഗീകാരമെന്ന് സക്കറിയ

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്; സമൂഹം നല്‍കിയ അംഗീകാരമെന്ന് സക്കറിയ
Published on

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, സമൂഹം നല്‍കിയ അംഗീകാരമാണിതെന്ന് സക്കറിയ പ്രതികരിച്ചു.

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ഒ.വി വിജയന്‍ പുരസ്‌കാരം ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകള്‍, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതന്‍, ഒരു ആഫ്രിക്കന്‍ യാത്ര എന്നിവയാണ് പ്രധാന കൃതികള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Zacharia Conferred With Ezhuthachan Award

Related Stories

No stories found.
logo
The Cue
www.thecue.in