'സഹോദരനായി കണ്ട് മാപ്പ് നല്‍കണം' ; വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയയാള്‍ നടനോട്

'സഹോദരനായി കണ്ട് മാപ്പ് നല്‍കണം' ; വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയയാള്‍ നടനോട്
Published on

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയയാള്‍ മാപ്പ് ചോദിച്ച് രംഗത്ത്. മുഖം മറച്ച് വീഡിയോ സന്ദേശത്തിലൂടെയാണ് ക്ഷമാപണം. ഐബിസി തമിഴ് ചാനലിന്റെ ഇ മെയിലിലേക്കാണ് അയച്ചിരിക്കുന്നത്. റിതിക് രാജ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ഫോട്ടോയടക്കം പങ്കുവെച്ച് യുവാവ് ബലാത്സംഗ ഭീഷണി മുഴക്കിയത്. എന്നാല്‍ സഹോദരനായി കണ്ട് മാപ്പ് നല്‍കണമെന്നാണ് യുവാവ് വീഡിയോയിലൂടെ അപേക്ഷിക്കുന്നത്. മുത്തയ്യ മുരളീധരന്റെ ജീവിതത്തെ അധികരിച്ചൊരുക്കുന്ന 800 എന്ന ചിത്രത്തില്‍ വിജയ് സേതുപതി ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തില്‍ അഭിനയിക്കുന്നതിനെതിരെയായിരുന്നു ഭീഷണി. കടുത്ത പ്രതിഷേധങ്ങളെയും മുരളീധരന്റെ അഭ്യര്‍ത്ഥനയെയും തുടര്‍ന്ന് നടന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. താനിതുവരെ ആര്‍ക്കെതിരെയും മോശമായി സംസാരിച്ചിട്ടില്ലെന്നും കൊവിഡിനെ തുടര്‍ന്ന് ജോലി പോയതിന്റെ സങ്കടത്തിലിരിക്കുമ്പോള്‍ ആ ദേഷ്യത്തില്‍ അറിയാതെ ചെയ്തുപോയതാണെന്നും ഇനിയിതാവര്‍ത്തിക്കില്ലെന്നും യുവാവ് വിശദീകരിക്കുന്നു.

'സഹോദരനായി കണ്ട് മാപ്പ് നല്‍കണം' ; വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയയാള്‍ നടനോട്
വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ; പരാതി നല്‍കി നടന്‍

യുവാവ് പറയുന്നതിങ്ങനെ

വിജയ് സേതുപതി സാറിനും മകള്‍ക്കുമെതിരെ മോശമായ അഭിപ്രായം എഴുതിയ ട്വിറ്റര്‍ ഉപയോക്താവാണ് ഞാന്‍. അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ മാപ്പ് ഞാന്‍ അര്‍ഹിക്കുന്നില്ലെന്നറിയാം. പക്ഷേ ഇന്നേവരെ ആരോടും ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല. കൊവിഡ് മഹാമാരിക്കാലത്ത് എന്റെ ജോലി പോയി. അങ്ങനെയിരിക്കെ ആഭ്യന്തര യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള സിനിമയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് മോശം പോസ്റ്റ് ഇട്ടുപോയതാണ്. ഇനി അത്തരം നടപടികള്‍ എന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കഠിനമായ ശിക്ഷയ്ക്ക് അര്‍ഹനാണെന്നറിയാം. വിജയ് സേതുപതി സാറിനോടും ഭാര്യയോടും മകളോടും എല്ലാവരോടും ഞാന്‍ വീണ്ടും മാപ്പ് ചോദിക്കുന്നു. എന്നെ ഒരു സഹോദരനായി കണ്ട് ക്ഷമിക്കണം. എല്ലാ തമിഴരോടും ക്ഷമ ചോദിക്കുന്നു. മുഖം വെളിപ്പെടുത്താത്തത് കുടുംബാംഗങ്ങളുടെ ജീവിതം നശിക്കരുതെന്ന് കരുതിയാണ്. എന്നെ കരുതിയല്ലെങ്കിലും കുടുംബത്തെ കരുതി ക്ഷമിക്കണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍ സ്വദേശിയാണെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വീഡിയോ വന്നിരിക്കുന്നത്. തമിഴ് കൂട്ടക്കൊലയെ അനുകൂലിച്ചയാളാണ് മുത്തയ്യ മുരളീധരനെന്നും മഹീന്ദ്ര രജപക്‌സെയെ പിന്‍തുണയ്ക്കുകയാണ് താരം ചെയ്തതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു 800 നെതിരെയുള്ള പ്രതിഷേധം.

Related Stories

No stories found.
logo
The Cue
www.thecue.in