സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
Published on

സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് ഇടിച്ച് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. കോതമംഗലം സ്വദേശി സോണി ജോര്‍ജ്ജാണ് അറസ്റ്റിലായിരിക്കുന്നത്. പോക്‌സോ കേസിലെ പ്രതിയെ സഹായിച്ചതിനാണ് സോണി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതുമാണ് കേസ്. ആലംകോട് നിസാര്‍ മന്‍സിലില്‍ അല്‍നാഫാണ് പ്രധാന പ്രതി. ഇയാള്‍ക്ക് സ്വര്‍ണം പണയം വെക്കാനും വില്‍ക്കാനും സഹായിച്ചതിനൊപ്പം വീട് വാടകയ്‌ക്കെടുത്ത് കൊടുത്തെന്നതുമാണ് സോണി ജോര്‍ജ്ജിനെതിരായ കേസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

12 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. വഞ്ചിയൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ് കേസ്. പെണ്‍കുട്ടിയില്‍ നിന്നും പതിനെട്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തായത്.

Related Stories

No stories found.
logo
The Cue
www.thecue.in