രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

‘ജപ്തി കാണിച്ച് കര്‍ഷകരെ ഭീഷണിപ്പെടുത്തരുത്’; വയനാട്ടിലെ ആത്മഹത്യ ചൂണ്ടി സര്‍ഫാസി നിയമത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Published on

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ സര്‍ഫാസി നിയമത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണെന്ന് വയനാട് എംപി ലോക്‌സഭയില്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ മോറട്ടോറിയം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കണം. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇന്നലെ കടം മൂലം വയനാട്ടില്‍ ഒരു കര്‍ഷകന്‍ ജീവനൊടുക്കി. വയനാട്ടില്‍ മാത്രം വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ 8,000 കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു നിയമത്തിന്റെ കീഴില്‍ അവരുടെ സ്വത്തുക്കള്‍ ബാങ്ക് വായ്പയോട് ചേര്‍ക്കുകയാണ്. ഇത് കര്‍ഷകരുടെ ആത്മഹത്യ വര്‍ധിക്കാന്‍ കാരണമാകുന്നു.

രാഹുല്‍ ഗാന്ധി

സര്‍ക്കാര്‍ കര്‍ഷകദുരിതത്തിലേക്ക് ശ്രദ്ധ തിരിക്കണം. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തിലുള്ള കാര്യക്ഷമമായ ഒരു നടപടിയും കേന്ദ്ര ബജറ്റില്‍ ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി
ചെങ്ങോട്ടുമല തുരക്കാന്‍ ദൂരം തിരുത്തി; വനംവകുപ്പ് രേഖ തള്ളിയ മുന്‍ജില്ലാ കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് പ്രദേശവാസികള്‍ 

വയനാട് പുല്‍പ്പള്ളി മരക്കടവില്‍ ചുളുഗോഡ് എങ്കിട്ടന്‍ (55) എന്ന കര്‍ഷകന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. കൃഷിയിടത്തില്‍ വെച്ച് വിഷം കഴിച്ച എങ്കിട്ടന്‍ വീട്ടിലെത്തിയ ശേഷം മരിച്ചുവീഴുകയായിരുന്നു. എങ്കിട്ടന്‍ ജീവനൊടുക്കാന്‍ കാരണം കടബാധ്യതയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. വയനാട്ടില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് എങ്കിട്ടന്‍ നടത്തിയിരുന്ന കൃഷി വരള്‍ച്ചമൂലം നശിച്ചിരുന്നു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.

logo
The Cue
www.thecue.in