ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം അതീവ അപകടകാരി, തീവ്രവ്യാപന ശേഷിയെന്ന് ലോകാരോഗ്യ സംഘടന

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം അതീവ അപകടകാരി, തീവ്രവ്യാപന ശേഷിയെന്ന് ലോകാരോഗ്യ സംഘടന
Published on

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം ആശങ്കപ്പെടുത്തുന്നതാണെന്നും തീവ്ര വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ വ്യത്യാസം സംഭവിച്ച ഈ വകഭേദം രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍.ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ അമേരിക്ക യുകെ ജപ്പാന്‍ സിംഗപ്പൂര്‍, യു.എ.ഇ, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്വേ, എസ്വറ്റിനി, ലെസോത്തോ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് യൂറോപ്യന്‍യൂണിയനും യു.എസ്, ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയത്.

അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നിട്ടുണ്ട്. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in