ഹൈറേഞ്ച് സംരക്ഷണം സമിതി
ഹൈറേഞ്ച് സംരക്ഷണം സമിതി

‘ബ്രസീലില്‍ പ്രളയമുണ്ടായത് പശ്ചിമഘട്ടം മൂലമാണോ?’; ഗാഡ്ഗിലിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

Published on

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. പശ്ചിമഘട്ടത്തില്‍ മനുഷ്യഇടപെടല്‍ മൂലമുണ്ടാകുന്ന മാറ്റങ്ങളാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് സമിതി ആരോപിച്ചു. ആഗോള താപനം നിമിത്തമുള്ള കാലാവസ്ഥ വ്യതിയാനമാണ് പ്രളയത്തിന് കാരണം. മാധവ് ഗാഡ്ഗില്‍ ഇടുക്കിക്കാരോട് പക പോക്കുകയാണെന്നും സമിതി പറയുന്നു.

ഓസ്‌ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത് പശ്ചിമഘട്ടം നിമിത്തമാണോ?

ഹൈറേഞ്ച് സംരക്ഷണസമിതി

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഒരു തരത്തിലും അംഗീകരിക്കില്ല. ഗാഡ്ഗില്‍ സമിതിയ്‌ക്കെതിരെ 2013ല്‍ എടുത്ത നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. കൃത്യമായ പഠനങ്ങളില്ലാതെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്. കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള പുതിയ പഠന റിപ്പോര്‍ട്ട് വേണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഹൈറേഞ്ച് സംരക്ഷണം സമിതി
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടുക്കിയില്‍ 60 പേര്‍ ദുരന്തങ്ങളില്‍ മരിച്ചു. മുന്നൂറോളം ഇടങ്ങളില്‍ ഉരുള്‍പൊട്ടിയെന്നാണ് കണക്ക്.

ഇത്തവണയുണ്ടായ അതിവര്‍ഷത്തിലും ഇടുക്കിയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മഴക്കെടുതിയില്‍ മരിച്ചു. പലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. റോഡുകള്‍ തകര്‍ന്നു. നിരവിധി പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഹൈറേഞ്ച് സംരക്ഷണം സമിതി
പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷം അനുമതി കൊടുത്തത് 129 ക്വാറികള്‍ക്ക്; കവളപ്പാറ മേഖലയില്‍ 20 പാറമടകള്‍
logo
The Cue
www.thecue.in