എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കമലയ്ക്ക് നേരത്തെ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.
1946ല്‍ ഏപ്രില്‍ 24ന് രാജസ്ഥാനിലാണ് കമല ഭാസിന്റെ ജനനം. 35 വര്‍ഷത്തോളം വികസനം, വിദ്യാഭ്യാസം, ജെന്‍ഡര്‍, മീഡിയ എന്നീ മേഖലകളിലായി പ്രവര്‍ത്തിച്ചു.
രാജസ്ഥാനിലെ സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1976 മുതല്‍ 2001 വരെയുള്ള കാലയളവില്‍ യു.എന്നിലെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിച്ചു. 2002ല്‍ ജോലി രാജിവെച്ച് സംഗത് എന്ന സംഘടനയുണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചു.
കമല ഭാസിന്റെ 'ക്യോം കി മേം ലഡ്കി ഹൂം മുഛേ പഠ്നാ ഹേ' എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.