വനിതാദിന സമ്മാനം : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി ; അന്തിമ വിജ്ഞാപനമിറക്കി സര്‍ക്കാര്‍ 

വനിതാദിന സമ്മാനം : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി ; അന്തിമ വിജ്ഞാപനമിറക്കി സര്‍ക്കാര്‍ 

Published on

സ്വകാര്യ മേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രസവാവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ആറുമാസത്തെ ശമ്പളാനുകൂല്യത്തോടെയാണ് അവധി. ഇതുസംബന്ധിച്ച് അന്തിമവിജ്ഞാപനം പുറത്തിറക്കി. വനിതാദിനസമ്മാനമായാണ് സര്‍ക്കാര്‍ ആനുകൂല്യം അവതരിപ്പിക്കുന്നത്. മാര്‍ച്ച് 8 ഞായറാഴ്ചയാണ് ലോക വനിതാദിനം. രാജ്യത്താദ്യമായാണ് മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തുന്നത്.

വനിതാദിന സമ്മാനം : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി ; അന്തിമ വിജ്ഞാപനമിറക്കി സര്‍ക്കാര്‍ 
കേരള മോഡല്‍ : അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി ആനുകൂല്യം പ്രാബല്യത്തിലേക്ക്, രാജ്യത്ത് ആദ്യം 

സര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും കേന്ദ്രാനുമതി വേണ്ടതിനാല്‍ നടപ്പിലാക്കുന്നത് വൈകുകയായിരുന്നു. 2019 ഓഗസ്റ്റ് 28 ന് ചേര്‍ന്ന മന്ത്രിസഭായോഗം കേന്ദ്രാംഗീകാരം തേടാന്‍ തീരുമാനിച്ചു. കേന്ദ്രാനുമതി ലഭ്യമായതോടെ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ശമ്പളത്തോടെ 26 ആഴ്ചക്കാലം അവധിയ്ക്കുള്ള പരിരക്ഷയാണ് മെറ്റേണിറ്റി ബെനഫിറ്റ് നിയമം അനുശാസിക്കുന്നത്.

logo
The Cue
www.thecue.in