മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയത് വനിത കമാന്റോകള്‍; സ്‌റ്റേഷനുകള്‍ ഭരിച്ചത് വനിതാ ഉദ്യോഗസ്ഥര്‍

മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയത് വനിത കമാന്റോകള്‍; സ്‌റ്റേഷനുകള്‍ ഭരിച്ചത് വനിതാ ഉദ്യോഗസ്ഥര്‍
Published on

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തില്‍ ഇന്നുണ്ടായിരുന്നത് വനിതാ കമാന്റോകള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന്റെ സുരക്ഷയും വനിതകള്‍ക്കായിരുന്നു. സെക്രട്ടറിയേറ്റിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതലയും വനിതാ കമാന്റോ സംഘത്തിനായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയത് വനിത കമാന്റോകള്‍; സ്‌റ്റേഷനുകള്‍ ഭരിച്ചത് വനിതാ ഉദ്യോഗസ്ഥര്‍
'സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ'; കൊവിഡ്19 തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തെ 125 പൊലീസ് സ്റ്റേഷനുകളുടെ ഭരണചുമതലയും വനിതാ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. പരാതികള്‍ സ്വീകരിച്ചതും അന്വേഷണം നടത്തിയതും വനിതകളായിരുന്നു. തിരുവനന്തപുരത്ത് 19 സ്റ്റേഷനുകളിലും എറണാകുളത്ത് 12, തൃശൂരില്‍ 17, കോഴിക്കോട് 13 സ്‌റ്റേഷനുകളിലും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വനികളായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടുതല്‍ വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരുള്ള സ്‌റേഷനുകളില്‍ നിന്ന് മറ്റ് സ്റ്റേഷനുകളിലേക്ക് ഡ്യൂട്ടി നല്‍കിയിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും ചില സ്റ്റേഷനുകളില്‍ ഹൗസ് ഓഫീസര്‍മാരായി നിയോഗിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in