പ്രായപൂർത്തിയായ സ്ത്രീയ്ക്ക് അവരുടെ കല്യാണം തീരുമാനിക്കാം; ‘ഇനി വേണ്ട വിട്ടുവീഴ്ച ' ക്യാമ്പയിനിന് തുടക്കം

പ്രായപൂർത്തിയായ സ്ത്രീയ്ക്ക് അവരുടെ കല്യാണം തീരുമാനിക്കാം; ‘ഇനി വേണ്ട വിട്ടുവീഴ്ച ' ക്യാമ്പയിനിന് തുടക്കം
Published on

സ്ത്രീ ശാക്തീകരണത്തിനായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘ഇനി വിട്ടുവീഴ്ച്ച വേണ്ട’ എന്ന ക്യാമ്പയിനിന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. കല്യാണം എപ്പോഴാണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ ഓരോ സ്ത്രീക്കുമുണ്ടെന്നാണ് ഇത്തവണത്തെ ആശയം. 18 വയസാകുമ്പോഴേക്കും സ്ത്രീകളെ വിവാഹം കഴിപ്പിക്കുക എന്ന സമൂഹത്തിന്റെ ചിന്താഗതിയ്‌ക്കെതിരെയുള്ളതാണ് വനിത ശിശുക്ഷേമ വകുപ്പിന്റെ പുതിയ പോസ്റ്റര്‍.

എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണ് എന്നത് മനസിലാകാത്തവരോട് വിട്ടുവീഴ്ച്ച വേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. 18 വയസാണെങ്കിലും 40 വയസാണെങ്കിലും വിവാഹം കഴിക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നാണ് ക്യാമ്പയിലൂടെ സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്.

ഇതിന് മുമ്പ് അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്ന പോസ്റ്ററും ഏറെ ചർച്ചയായിരുന്നു. ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് പോസ്റ്റര്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in