തദ്ദേശിയ പശുക്കളുടെ ചാണകം, പാല്‍, മൂത്രം എന്നിവയില്‍ ഗവേഷണത്തിന് ധനസഹായം നല്‍കാനുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ തീരുമാനത്തിനെതിരെ ശാസ്ത്രജ്ഞര്‍. ഇവയില്‍ നിന്നും നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ഗവേഷണത്തിന് ധനസഹായം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് 110 ശാസ്ത്രജ്ഞര്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു,. സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോണമി, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, കാലിക്കറ്റ്, മൈസൂര്‍, ജാദവ്പൂര്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരാണ് വിയോജനക്കുറിപ്പില്‍ ഒപ്പിട്ടിരിക്കുന്നത്. അജണ്ടയുടെ ഭാഗമാണ് നീക്കമെന്നാണ് ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നത്.
ശാസ്ത്രജ്ഞരില്‍ നിന്നും ,സര്‍ക്കാര്‍ ഇതര ഏജന്‍സികളില്‍ നിന്നുമാണ് ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചത്. ആസ്ത്മ, ആര്‍ത്രൈറ്റിസ്, കാന്‍സര്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, പ്രഷര്‍ എന്നിവ സുഖപ്പെടുത്തുമെന്നാണ് അവകാശപ്പെടുന്നത്.മരുന്നുകള്‍ക്ക് പുറമേ ടൂത്ത് പേസ്റ്റുകള്‍, ഷാംപുകള്‍ എന്നിവയും നിര്‍മ്മിക്കാമെന്നും പറയുന്നു. പശുക്കളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഗവേഷണ നിര്‍ദേശങ്ങള്‍ മാര്‍ച്ച് 14 നകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.