വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ..? ആശങ്കകൾക്ക് വിരാമം


വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ..? ആശങ്കകൾക്ക് വിരാമം
Published on

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എംപി വിവോ തന്‍ഖയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടര്‍ന്ന് വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തന്‍ഖയുടെ ചോദ്യം.

മെസേജിന്റെ ഉള്ളടക്കം അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നുവെന്ന് ഐടി നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വന്ന ഹരജിയിൽ വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമീപ കാലത്ത് ഭേദഗതി നടത്തിയ ഐടി നിയമപ്രകാരം വാട്സാപ്പിന്റെ സെക്യൂരിറ്റി നിയമങ്ങൾ അംഗീകരിക്കാനാകില്ല എന്ന് കേന്ദ്ര സർക്കാർ പ്രതിനിധികൾ അറിയിച്ചിരുന്നു.

'ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ, ഞങ്ങളോട് എൻക്രിപ്ഷൻ ഓപ്‌ഷനിൽ മാറ്റം വരുത്താൻ പറയുകയാണെങ്കിൽ ഞങ്ങൾക്ക് ഇന്ത്യ വിട്ട് പോകേണ്ടി വരും' വാട്സപ്പിനായി ഹാജരായ തേജസ് കറിയ ഡിവിഷൻ ബെഞ്ചിനോട് ഇങ്ങനെയാണ് പറഞ്ഞത്. വാട്സാപ്പ് നൽകുന്ന സ്വകാര്യതാ ഫീച്ചറുകൾ കാരണം ആളുകൾ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 400 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിൽ വാട്സാപ്പിനുള്ളത്.

ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന 'ഫേവറൈറ്റ്സ്' ഓപ്‌ഷൻ അവതരിപ്പിച്ച് വാട്സ്ആപ്. പ്രിയപ്പെട്ടവരുമായി വാട്സാപ്പിലൂടെയുള്ള വളരെ വേ​ഗം കണക്ട് ചെയ്യാൻ ഏറെ സഹായകമാകുന്ന രൂപത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. മെസേജ്,സ്പീഡ് ഡയൽ എന്നിവയാണ് 'ഫേവറൈറ്റ്സ്' ഫീച്ചറിലെ ഓപ്‌ഷനുകൾ.

നിങ്ങളുടെ പ്രിയപ്പെട്ടൊരാൾക്ക് പെട്ടെന്നൊരു മെസേജ് അയക്കണമെങ്കിൽ ഫോണിലെ മുഴുവൻ കോൺടാക്ട് ലിസ്റ്റ് തെഞ്ഞ് അതിൽ അവരുടെ നമ്പർ കണ്ടെത്തണം. എന്നാൽ 'ഫേവറൈറ്റ്സ്' ഓപ്‌ഷൻ ആക്റ്റീവ് ആകുന്നതോടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ നമ്പറുകൾ ഈ ഓപ്‌ഷനിൽ ഉൾപ്പെടുത്താം. ഇതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾക്ക് വേഗത്തിൽ കണക്ട് ചെയ്യാനാകുന്നു. വ്യക്തികളെ പോലെ ഗ്രൂപ്പുകളെയും ഫേവറൈറ്റ്സ് ഓപ്‌ഷനിൽ ഉൾപ്പെടുത്താനാകും. വരും ദിവസങ്ങളിൽ ഈ ഓപ്‌ഷൻ ഓട്ടോമാറ്റിക് അപ്പ്‌ഡേഷനായി ഉപഭോക്താക്കളുടെ വാട്സാപ്പിൽ ലഭ്യമായിത്തുടങ്ങും.

വാട്സാപ്പ് ഫേവറൈറ്റ്സ് ടാബ് എങ്ങനെ ഉപയോഗിക്കാം..?

1. ചാറ്റ് സ്ക്രീനിൽ ലഭ്യമാകാനായി, നിങ്ങൾ ഫേവറൈറ്റിസിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന കോൺടാക്റ്റ്,ഗ്രൂപ്പുകൾ എന്നിവ സെലക്ട് ചെയ്യുക.

2. കോളുകൾക്കായി, തെരെഞ്ഞെടുത്ത കോൺടാക്ട്, ഗ്രൂപ്പുകൾ എന്നിവയുടെ കോൾ ടാബിൽ Add Favourite ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

3. Settings > Favourites > Add to Favourites ഇങ്ങനെ സെലക്ട് ചെയ്ത് ഫേവറൈറ്റ്സ് ഓപ്‌ഷൻ എഡിറ്റ് ചെയ്യാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in