സമരം അംഗീകരിക്കാനാകില്ല, കെ.എസ്.ആർ.ടി.സി.യെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും; ആന്റണി രാജു

സമരം അംഗീകരിക്കാനാകില്ല, കെ.എസ്.ആർ.ടി.സി.യെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും; ആന്റണി രാജു
Published on

കെ.എസ്.ആർ.ടി.സി യെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. യൂണിയനുകൾ നടത്തുന്ന പണിമുടക്കിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇനിയും ഇത്തരം പ്രവണത തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

ശമ്പളവർദ്ധനവ് ഉണ്ടാകില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. തീരുമാനം നടപ്പാക്കുമ്പോൾ അധികബാധ്യത വരുന്നതിനാൽ അത് ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കാനുള്ള സമയമാണ് ചോദിച്ചത്. കൊവിഡ് കാലത്ത് വരുമാനമില്ലാത്ത അവസ്ഥ വന്നിട്ടും ഈ സർക്കാർ ശമ്പളവും പെൻഷനും മുടക്കിയിട്ടില്ലെന്നും എന്നിട്ടും ഈ സർക്കാരിനെതിരെ സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് യൂണിയനുകൾ സ്വയം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഭരണ പ്രതിപക്ഷ യൂണിയനുകൾ ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം പൊതുജനത്തെ നന്നായി വലച്ചു. സമരത്തെ നേരിടാൻ സർക്കാർ ഡയസ്‌നോൺ ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്കെത്താത്തവരുടെ ശമ്പളം പിടിക്കുമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in