ബജാജിന് പിന്നാലെ പാര്‍ലെയും; റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ പരസ്യം നല്‍കില്ല

ബജാജിന് പിന്നാലെ പാര്‍ലെയും; റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ പരസ്യം നല്‍കില്ല
Published on

വിദ്വേഷ പ്രചാരണം നടത്തുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലെ. ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്കാണ് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വാഹന നിര്‍മ്മാതാക്കളായ ബജാജും വ്യക്തമാക്കിയിരുന്നു.

പരസ്യം നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം മറ്റ് കമ്പനികളുമായി ആലോചിക്കുമെന്ന് സീനിയര്‍ കാറ്റഗറി മേധാവി കൃഷ്ണറാവു ബുദ്ധ പറഞ്ഞു. ചാനലുകളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്ന കാര്യം അവര്‍ ഗൗരവമായി ആലോചിക്കാന്‍ ഇത് കാരണമാകമെന്നും കൃഷ്ണറാവു ബുദ്ധ വ്യക്തമാക്കി. വിദ്വേഷം പ്രചരിപ്പിക്കുന്ന ചാനലുകളില്‍ പരസ്യം നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ടിവി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ ടിആര്‍പിയില്‍ കൃത്രിമം കാണിച്ചുവെന്ന് മുംബൈ പോലീസാണ് അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in