അനില്‍ അക്കര എംഎല്‍എയ്ക്കുള്ള കത്തായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കുറിപ്പില്‍ പരാമര്‍ശിക്കുന്ന 'നീതു ജോണ്‍സന്' രാജ്യത്തെവിടെയും സിവില്‍ സര്‍വീസ് പരിശീലനം നടത്താന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കാമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. 'നീതു ജോണ്‍സനെ തേടി' എന്ന പേരില്‍ അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും വടക്കാഞ്ചേരിയില്‍ 'കാത്തിരിപ്പ് സമരം' നടത്തിയിരുന്നെങ്കിലും അങ്ങനെയൊരു പ്ലസ്ടു വിദ്യാര്‍ത്ഥിനി എത്തിയിരുന്നില്ല. സിപിഎം സൈബറിടത്തില്‍ പ്രചരിപ്പിച്ച നീതു ജോണ്‍സണ്‍ എന്നത് വ്യാജ കഥാപാത്രമാണെന്ന് തെളിയിക്കാനായിരുന്നു സമരം. നീതു ജോണ്‍സണ്‍ എന്നൊരാളുണ്ടെങ്കില്‍ ഭൂമി നല്‍കി വീട് വെച്ചുകൊടുക്കുമെന്ന് അനില്‍ അക്കരയും രമ്യ ഹരിദാസും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, കത്തില്‍ പറയുന്നപോലെ നീതു ജോണ്‍സന്റെ ആഗ്രഹം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിന് സാമ്പത്തിക സഹായം നല്‍കാമെന്ന് ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
ഷിബു ബേബി ജോണിന്റെ പോസ്റ്റ്
ഇന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നീതു ജോണ്‍സണ്‍ എന്ന കുട്ടിയുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പെട്ടത്. വടക്കാഞ്ചേരി MLA അനില്‍ അക്കരയും സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് നല്‍കി അവരെ കാത്തിരിക്കുന്നതായി അറിയാന്‍ സാധിച്ചു. പുറമ്പോക്ക് ഭൂമിയിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവിക്കുന്ന ആ കുട്ടിക്ക് വസ്തു വാങ്ങി നല്‍കാനും വീട് വച്ചുനല്‍കാനുമൊക്കെ തയ്യാറായി അനില്‍ അക്കരയും രമ്യാ ഹരിദാസുമൊക്കെ മുന്നോട്ടു വന്നതില്‍ ഏറെ സന്തോഷമുണ്ട്.
നീതു ജോണ്‍സന്റെ പോസ്റ്റില്‍ നിന്നും സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നയാളാണ് ആ കുട്ടിയെന്ന് അറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ നീതു ജോണ്‍സന് നമ്മുടെ രാജ്യത്തെ ഏത് സ്ഥാപനത്തില്‍ വേണമെങ്കിലും സിവില്‍ സര്‍വ്വീസ് കോച്ചിങ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും സാമ്പത്തിക സഹായവും ചെയ്തു നല്‍കാന്‍ തയ്യാറാണെന്ന് ഞാനും അറിയിക്കുകയാണ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബമാണ് തന്റേതെന്നും അനില്‍ അക്കര എംഎല്‍എ രാഷ്ട്രീയം കളിച്ച്, നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുതെന്നുമായിരുന്നു നീതു ജോണ്‍സന്റെ കത്തെന്ന പേരില്‍ പ്രചരിച്ച കുറിപ്പിലെ പരാമര്‍ശങ്ങള്‍.