‘ഭരണത്തിലേറിയാല്‍ ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ പൊളിക്കും’; പ്രക്ഷോഭം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും വി മുരളീധരന്‍ 

‘ഭരണത്തിലേറിയാല്‍ ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ പൊളിക്കും’; പ്രക്ഷോഭം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും വി മുരളീധരന്‍ 

Published on

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് വനിതകളാണ് ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നത്. ഈ സമരപ്പന്തല്‍ തകര്‍ക്കുമെന്നാണ് വി മുരളീധരന്റെ വാദം. ഡല്‍ഹിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു മുരളീധരന്റെ വാക്കുകള്‍. തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള സമരമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇവിടെ തുടരുന്ന രാപ്പകല്‍ സമരത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണവിഷയമാക്കിയിരിക്കുകയാണ് ബിജെപി.

 ‘ഭരണത്തിലേറിയാല്‍ ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ പൊളിക്കും’; പ്രക്ഷോഭം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും വി മുരളീധരന്‍ 
‘നുഴഞ്ഞുകയറി അക്രമം നടത്തുന്നത് എസ്ഡിപിഐ’; പൗരത്വ സമരങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീവ്രവാദ സംഘങ്ങളുടെ ശ്രമമെന്ന് മുഖ്യമന്ത്രി 

ബിജെപി അധികാരത്തിലേറിയാല്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പ്രസ്താവിച്ചിരുന്നു. ഭരണം ലഭിച്ചാല്‍ ഷഹീന്‍ബാഗ് എന്നൊന്നുണ്ടാകില്ലെന്നായിരുന്നു അമിത്ഷായുടെ വാക്കുകള്‍. ഫലംവരുന്ന ഫെബ്രുവരി 11 ന് തന്നെ പ്രക്ഷോഭകേന്ദ്രം പൊളിക്കുമെന്നായിരുന്നു ഷായുടെ വാക്കുകള്‍. ഡല്‍ഹി പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മലയാളികളുടെ വോട്ടുറപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ സജീവമായി രംഗത്തിറക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in