2024 ലെ ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ പേര് പുറത്തുവിട്ട് ഫോർബ്സ്; ആരൊക്കെയാണ് ആ പണക്കാർ ?
ലോകത്തെ ഏറ്റവും വലിയ സമ്പന്നർ, ജനങ്ങൾ കൗതുകത്തോടെ നോക്കികാണുന്ന വാർത്തയാണ് അത്. ഫോർബ്സ് മാഗസിൻ ഈ വട്ടം പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിൽ എലോൺ മസ്ക്കിനെയും, ജെഫ് ബെസോസിനെയും, സക്കർബെർഗിനെയും ഒക്കെ പിന്തളളി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആയി മാറിയത് എൽവിഎംഎച്ച് സ്ഥാപകനും ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് ആണ്.
ലൂയി വിട്ടൺ, സെഫോറ എന്നിവയുൾപ്പെടെ 75 ഫാഷൻ, സൗന്ദര്യവർദ്ധക ബ്രാൻഡുകൾ ഉൾപ്പെടുന്ന ഗ്രൂപ്പാണ് എൽവിഎംഎച്ച് . 233 ബില്യൺ ഡോളർ ആസ്തി ഉള്ള ബെർണാഡ് അർനോൾട്ടിന് തൊട്ട് പിന്നാലെ എലോൺ മസ്ക്കും , ജെഫ് ബെസോസും ,സക്കർബെർഗും രണ്ടും മൂന്നും നാലും സ്ഥാനത്തേക്ക് എത്തി. മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് ഇന്ത്യയിൽ നിന്നുമുള്ള ധനികരിൽ ഒന്നും രണ്ടും സ്ഥാനം നേടിയിരിക്കുന്നത്. ഇതിൽ മുകേഷ് അംബാനി ലോകത്തിലെ ധനികരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. 200 ശതകോടീശ്വരന്മാരുള്ള ഇന്ത്യക്കാണ് ഈ തവണ മൂന്നാം സ്ഥാനം.