‘തൊഴിലെന്ന പേരില്‍ വെള്ളക്കോളര്‍ അടിമത്വം’; കൊടും ചൂഷണത്തിനെതിരെ ടെക്കികളുടെ ഹര്‍ജി; ഐടി കമ്പനികള്‍ക്ക് കോടതി നോട്ടീസ്  

‘തൊഴിലെന്ന പേരില്‍ വെള്ളക്കോളര്‍ അടിമത്വം’; കൊടും ചൂഷണത്തിനെതിരെ ടെക്കികളുടെ ഹര്‍ജി; ഐടി കമ്പനികള്‍ക്ക് കോടതി നോട്ടീസ്  

Published on

അധിക ജോലി സമയം, ഇന്‍സന്റീവ് ഇല്ലാതിരിക്കുക, തൊഴിലാളി വിരുദ്ധവും ദയാരഹിതവുമായ ലീവ് പോളിസി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐടി കമ്പനികള്‍ക്കെതിരെ തെലങ്കാന ഹൈക്കോടതിയല്‍ പൊതുതാത്പര്യ ഹര്‍ജി. ഐടി കമ്പനികളിലെ തൊഴിലാളി വിരുദ്ധ സമീപനം മൗലികാവകാശലംഘനങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ‘ആന്റി കറപ്ഷന്‍ ഫോറ’വും മൂന്ന് ഐടി കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തൊഴിലെന്ന പേരില്‍ വൈറ്റ് കോളര്‍ അടിമത്തമാണ് കമ്പനികളില്‍ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചതായി ‘ദ ന്യൂസ് മിനിറ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്‌സെന്റര്‍, കോഗ്നിസന്റ്, കാസ്‌പെക്‌സ് കോര്‍പ്പ് തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടു. തെലങ്കാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

‘തൊഴിലെന്ന പേരില്‍ വെള്ളക്കോളര്‍ അടിമത്വം’; കൊടും ചൂഷണത്തിനെതിരെ ടെക്കികളുടെ ഹര്‍ജി; ഐടി കമ്പനികള്‍ക്ക് കോടതി നോട്ടീസ്  
‘അവധി ദിവസം നോട്ടീസ് പതിച്ചത് നീതി നിഷേധം’; നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാതെ ഫ്ളാറ്റുടമകള്‍; ഭിത്തിയില്‍ പതിച്ച് ഉദ്യോഗസ്ഥര്‍

1988ലെ ആന്ധ്രാപ്രദേശ് ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (തെലങ്കാന ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 1988) പ്രകാരം കമ്പനികള്‍ ദിവസവും എട്ട് മണിക്കൂറില്‍ അധികം തൊഴിലാളികളെ ജോലിയെടുപ്പിക്കരുത്. ആഴ്ചയില്‍ 48 മണിക്കൂറും. ആഴ്ചയില്‍ ആറ് മണിക്കൂറോ വര്‍ഷത്തില്‍ 24 മണിക്കൂറോ അധിക ജോലിയെടുപ്പിച്ചാല്‍ അതിന് വേതനം നല്‍കുകകയും വേണം. വര്‍ഷത്തില്‍ 15 ദിവസം വേതനത്തോടു കൂടെയുള്ള അവധി, 12 സാധാരണ അവധി, 12 മെഡിക്കല്‍ അവധി എന്നിവ നല്‍കുകയും വേണം. എന്നാല്‍ കഴിഞ്ഞ 17 വര്‍ഷങ്ങളായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹൈദരാബാദിലെ ഐടി കമ്പനികളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

ഹൈദരാബാദിനെ ഐടി ഹബ്ബാക്കാനായിട്ടായിരുന്നു 2002ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് പ്രകാരം ആറ് സെക്ഷനുകളില്‍ ഐട് കമ്പനികള്‍ക്ക് ഇളവ് ലഭിച്ചു. ഓഫീസ് സമയം, ദിവസ-ആഴ്ച ജോലി സമയം തുടങ്ങിയവ ഇതില്‍ പെടുന്നു. ഈ ഉത്തരവ് വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ 2019ല്‍ ഉത്തരവിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടെ നീട്ടുകയും ചെയ്തു.

ഐടി കമ്പനികള്‍ തൊഴിലാളികള്‍ക്ക് മേല്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഫോറം എഗയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രസിഡന്റ് വിജയ് ഗോപാല്‍ പറഞ്ഞു. ഹൈദരാബാദിലെ ടെക്കികളുടെ ജോലിയും ജീവിതവും തമ്മില്‍ തുല്യത ഉറപ്പുവരുത്തന്നതിന് വേണ്ടിയാണ് നടപടിയെന്നും വിജയ് പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്യുന്നുവെന്നും പക്ഷേ നിയമങ്ങളെക്കുറിച്ച് അറിയുമായിരുന്നില്ലെന്ന് സായ് പ്രസാദ് പറയുന്നു. അധിക വേതനമില്ലാതെ ദിവസവും 10 മണിക്കൂറോളം കമ്പനികള്‍ ജോലിയെടുപ്പിച്ചിരുന്നു. മുന്‍പ് ഒന്‍പത് മണിക്കൂറായിരുന്നു ഷിഫ്റ്റ്. പിന്നീട് അത് 10 മണിക്കൂറാക്കിയിട്ടും ഓവര്‍ ടൈം ആയിട്ട് കണക്കാക്കിയില്ലെന്നും കമ്പനികളുടെ ട്രാവല്‍ പോളിസിയും നഷ്ടമുണ്ടാക്കുന്നതായും സായ് കൂട്ടിച്ചേര്‍ത്തു.

ഓഫീസിലെ വാഹനസൗകര്യം ലഭിക്കണമെങ്കില്‍ ഷിഫ്റ്റ് തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും തയ്യാറായി നില്‍ക്കണം. അതായത് 10 മണിക്ക് ജോലി ആരംഭിക്കുമെങ്കില്‍ 8 മണിക്ക് വീട്ടില്‍ തയ്യാറായി നില്‍ക്കണം. അപ്പോഴായിരിക്കും വാഹനം വരുക. സ്വന്തം വാഹനസൗകര്യം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ കമ്പനി അതിന്റെ പണം നല്‍കില്ല. ജോലി സമയവും വാഹനപോളിസിയുമെല്ലാം വ്യക്തി ജീവിതത്തെ ബാധിക്കുന്നുണ്ട്.

സായ് പ്രസാദ്

ഉച്ചഭക്ഷണത്തിന്റെ സമയം കൂട്ടാതെ ദിവസവും 9 മണിക്കൂര്‍ കമ്പനി ജോലിയെടുപ്പിക്കുന്നതായി ഹര്‍ജിക്കാരിലൊരാള്‍ പറഞ്ഞു. വര്‍ഷത്തില്‍ 22 അവധി ദിനങ്ങള്‍ മാത്രമാണ് നല്‍കുക. ഐടി തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

‘തൊഴിലെന്ന പേരില്‍ വെള്ളക്കോളര്‍ അടിമത്വം’; കൊടും ചൂഷണത്തിനെതിരെ ടെക്കികളുടെ ഹര്‍ജി; ഐടി കമ്പനികള്‍ക്ക് കോടതി നോട്ടീസ്  
‘സുരക്ഷ ഉറപ്പാക്കിയില്ല’; കുഞ്ഞ് ജീപ്പില്‍ നിന്നും വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

അവധി ദിവസങ്ങളിലടക്കം ഓഫീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരിക്കണമെന്നും ദൈര്‍ഘ്യം കൂടിയ നോട്ടീസ് പിരീഡുകളും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴിലാളികളെ ചൂഷണം ചെയ്താല്‍ കമ്പനികളില്‍ നിന്ന് ഈടാക്കുക 100 രൂപ പിഴ മാത്രമാണെന്നും വിജയ് ഗോപാല്‍ പറഞ്ഞു. തൊഴില്‍ വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ല. സ്‌പെഷ്യല്‍ എക്കണോമിക് സോണിന് കീഴില്‍ വരുന്ന കമ്പനികളായതിനാല്‍ നടപടി എടുക്കാനാവില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുകയെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഹര്‍ജി അടുത്ത മാസം കോടതി വീണ്ടും പരിഗണിക്കും.

logo
The Cue
www.thecue.in