ട്രെയിനുകൾ കൂട്ടിയിടിയ്ക്കില്ല, കേരളത്തിലും 'കവച്' വരുന്നു; ചെലവ് 67.99 കോടി, എന്താണ് 'കവച്'

ട്രെയിനുകൾ കൂട്ടിയിടിയ്ക്കില്ല, കേരളത്തിലും 'കവച്' വരുന്നു; ചെലവ് 67.99 കോടി, എന്താണ് 'കവച്'
Published on

രണ്ട് ട്രെയിനുകള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള 'കവച്' പദ്ധതി കേരളത്തിലേക്കും. നിലവിൽ ഏറ്റവും തിരക്കേറിയ റെയില്‍ പാതയായ എറണാകുളം - ഷൊര്‍ണൂര്‍ മേഖലയിലാണ് ഓട്ടോമാറ്റിക് സിഗ്‌നലിങ്ങിന് ഒപ്പം ഇനി 'കവച്' എന്ന സുരക്ഷാ സംവിധാനം കൂടെ ഒരുക്കുന്നത്.

106 കിലോമീറ്ററിൽ കവച് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ റെയിൽവേ ആരംഭിച്ചു. പദ്ധതിക്കായി 67.99 കോടി രൂപ മതിപ്പ് ചെലവിൽ ദക്ഷിണ റെയിൽവേ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരിക്കാനുള്ള കാലാവധി.

ട്രെയിനുകൾ കൂട്ടിയിടിയ്ക്കില്ല, കേരളത്തിലും 'കവച്' വരുന്നു; ചെലവ് 67.99 കോടി, എന്താണ് 'കവച്'
എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായെന്ന് വി.ഡി.സതീശന്‍; മാധ്യമങ്ങളോട് പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം

എന്താണ് 'കവച്'

ഒരേ പാതയില്‍ ഓടിയെത്തുന്ന രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണ് കവച്. ട്രെയിൻ യാത്രകൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന ആശയത്തിൽ, ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ലക്നൗവിൽ പ്രവർത്തിയ്‌ക്കുന്ന ആർ.ഡി.എസ്.ഒ എന്ന ഗവേഷണ സ്ഥാപനമാണ് കവച് പദ്ധതി വികസിപ്പിച്ചത്. റേഡിയോ ഫ്രീക്വൻസി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കവച് ലോക്കോ പൈലറ്റുമാർക്ക് സിഗ്‌നൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. ചുവന്ന സിഗ്‌നൽ തെറ്റായി മറികടന്നാൽ ഓട്ടമാറ്റിക് ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ നിൽക്കും. ജി.പി.എസ്, റേഡിയോ ടെക്‌നോളജി എന്നിവ വഴിയാണത്. പാളത്തിലെ പ്രശ്നങ്ങൾ, അതിവേഗം, അപകട സിഗ്നൽ കടന്ന് വണ്ടി മുന്നോട്ടുപോവുക എന്നിവയിലടക്കം ‘കവച്’ അലേർട്ട് നൽകും.

രാജ്യത്തെ 68000 കി.മീ റെയില്‍ ശൃംഖലയില്‍ 1465 കി.മീ ദൂരത്തിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. 3000 കി.മീ റെയില്‍ പാതയില്‍ സ്ഥാപിക്കാനുള്ള നിര്‍മാണം നടന്നുവരുന്നു. അതിന് പുറമെ 7228 കി.മീ പാതയില്‍ കൂടി സ്ഥാപിക്കാനുള്ള അനുമതി ഈ വര്‍ഷം നല്‍കിയിട്ടുണ്ട്. അതിലാണ് എറണാകുളം - ഷൊര്‍ണൂര്‍ മേഖലയും ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിൽ കേരളത്തിലോടുന്ന വന്ദേഭാരത് വണ്ടികളിൽ ‘കവച്’ ഒരുക്കിയിട്ടുണ്ട്. പുതിയ വണ്ടികളും കവച് ചേർത്താണ് പുറത്തിറക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in