Around us
ബജറ്റ് സാധാരണക്കാരന് എങ്ങനെ?; വില കൂടുന്നവയും കുറയുന്നവയും
സ്വകാര്യവല്‍ക്കരണത്തേയും ഉദാരവല്‍ക്കരണത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയും അഭിസംബോധന ചെയ്യുന്നതില്‍ ബജറ്റ് ഏറെ പിന്നിലായെന്നാണ് വിലയിരുത്തല്‍. പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടിയായി രണ്ട് രൂപ വീതം കൂടി ഈടാക്കുന്നത് ജീവിതച്ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും.
വില കൂടും
- പെട്രോള്‍
- ഡീസല്‍
- സ്വര്‍ണ്ണം
- ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങള്‍
- ഡിജിറ്റല്‍ ക്യാമറ
- സിഗരറ്റ്
- ഓട്ടോ പാര്‍ട്‌സ്
- പിവിസി
- മാര്‍ബിള്‍ സ്ലാബ്
- വിനൈല്‍ ഫ്‌ളോറിങ്
- ടൈല്‍സ്
- ഡിജിറ്റല്‍, നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡറുകള്‍
- സിസിടിവി ക്യാമറ
- മെറ്റല്‍ ഫിറ്റിങ്‌സ്
- ചില തരം സിന്തറ്റിക് റബ്ബറുകള്‍
- ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍
- ഐപി ക്യാമറ
- കശുവണ്ടി പരിപ്പ്
- ഫര്‍ണിച്ചര്‍ മൗണ്ടിങ്‌സ്
വില കുറയും
- ഇലക്ട്രോണിക് ഉപകരണങ്ങള്‍
- ഇലക്ട്രിക് വാഹനങ്ങള്‍
2022ഓടെ എല്ലാവര്‍ക്കും വീട് വാഗ്ദാനം ചെയ്യുന്നുണ്ട് 2019-20 ബജറ്റ്. ഗ്രാമീണ മേഖലയ്ക്കായി 'ഗാവോം ഗരീബ് ഓര്‍ കിസാന്‍' പദ്ധതി, സ്വാശ്രയ സംഘങ്ങളിലെ ഓരോ വനിതയ്ക്കും 'നാരി തു നാരായണി' പദ്ധതിയില്‍ മുദ്ര സ്‌കീം വായ്പ ഒരു ലക്ഷം വരെ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യോക ഇളവുകള്‍ തുടങ്ങിയവയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഹൈലൈറ്റുകളായി അവതരിപ്പിച്ചത്.