‘പുസ്തകത്തില്‍ പഠിച്ചതല്ല മൂന്നാറില്‍ കണ്ടത്’; പെട്ടെന്നുള്ള സ്ഥാനചലനം പ്രതീക്ഷിച്ചില്ലെന്ന് രേണു രാജ്

‘പുസ്തകത്തില്‍ പഠിച്ചതല്ല മൂന്നാറില്‍ കണ്ടത്’; പെട്ടെന്നുള്ള സ്ഥാനചലനം പ്രതീക്ഷിച്ചില്ലെന്ന് രേണു രാജ്

Published on

പുസ്തകങ്ങളില്‍ നിന്ന് പഠിച്ച കാര്യങ്ങളല്ല മൂന്നാറിലെത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് ദേവികുളം സബ്കളക്ടര്‍ സ്ഥാനമൊഴിയുന്ന രേണു രാജ് ഐഎഎസ്. ദേവികുളത്ത് സര്‍ക്കാര്‍ പ്രതിനിധിയായി എത്തുന്നതിന് മുമ്പ് കയ്യേറ്റങ്ങളുടെ വ്യാപ്തിയാണ് മനസിലുണ്ടായിരുന്നത്. പക്ഷെ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. പാവപ്പെട്ട തൊഴിലാളികളാണ് മൂന്നാറില്‍ കഴിയുന്നതെന്ന് മനസിലായി. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്നും യാത്രയയപ്പ് സമ്മേളനത്തില്‍ രേണു രാജ് പറഞ്ഞു.

പാവപ്പെട്ട നിര്‍ധനരായ തൊഴിലാളികളാണ് മൂന്നാറെന്ന കൊച്ചുപട്ടണത്തില്‍ ജീവിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യുകയായിരുന്നു എന്റെ ആഗ്രഹം.

രേണു രാജ് ഐഎഎസ്

അതിന് വേണ്ടി കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമികള്‍ അളന്നുകൊടുക്കാന്‍ നടപടികള്‍ സ്വീകരിച്ചു. അത് തൊഴിലാളികള്‍ക്ക് വിതരണം നടത്തി മടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പെട്ടെന്ന് സ്ഥാനചലനം സംഭവിക്കുമെന്ന് കരുതിയില്ലെന്നും രേണു രാജ് കൂട്ടിച്ചേര്‍ത്തു.

ഒമ്പത് വര്‍ഷത്തിനിടെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെടുന്ന 16-ാമത്തെ ഓഫീസറാണ് രേണു രാജ്.  
രേണു രാജ്
രേണു രാജ്
‘പുസ്തകത്തില്‍ പഠിച്ചതല്ല മൂന്നാറില്‍ കണ്ടത്’; പെട്ടെന്നുള്ള സ്ഥാനചലനം പ്രതീക്ഷിച്ചില്ലെന്ന് രേണു രാജ്
‘ബന്ധുക്കളായാലും ഓര്‍ത്തഡോക്‌സ് അച്ചന്‍മാരെ വീട്ടില്‍ കയറ്റരുത്’; കുടുംബചടങ്ങുകളിലേക്കും വിലക്ക് വ്യാപിപ്പിച്ച് യാക്കോബായ സഭ

മൂന്നാറില്‍ പുഴ കയ്യേറിയ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന് രേണു രാജ് പറഞ്ഞിരുന്നു. മൂന്നാറില്‍ പ്രളയം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് ഇടുക്കിയിലെ ആദ്യ വനിതാ സബ്കളക്ടര്‍ കര്‍ശന നടപടിയ്ക്കൊരുങ്ങിയത്. മുതിരപ്പുഴ കരകവിഞ്ഞതിനേത്തുടര്‍ന്ന് പഴയമൂന്നാറില്‍ വെള്ളപ്പൊക്കമുണ്ടാകുകയും വീടുകള്‍ വെള്ളത്തിലാകുകയും ചെയ്തിരുന്നു. പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങളേപ്പറ്റി ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനമെന്നും രേണു രാജ് വ്യക്തമാക്കി. ഒരു മാസത്തിന് ശേഷം രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെ മൂന്നാര്‍ പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും സ്ഥാനചലനമുണ്ടായി. നിയമലംഘനം നടത്തിയും കോടതിവിധി മാനിക്കാതേയും നിര്‍മ്മിച്ച റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി ഹരി പുരുഷോത്തമന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എത്തിയത്.

‘പുസ്തകത്തില്‍ പഠിച്ചതല്ല മൂന്നാറില്‍ കണ്ടത്’; പെട്ടെന്നുള്ള സ്ഥാനചലനം പ്രതീക്ഷിച്ചില്ലെന്ന് രേണു രാജ്
‘എന്റെ മകന്റെ മരണത്തിന് പിന്നില്‍ കൃഷ്ണദാസാണ്’; സിബിഐ കുറ്റപത്രത്തില്‍ ഗൂഢാലോചന വ്യക്തമല്ലെന്ന് ജിഷ്ണുവിന്റെ അമ്മ
logo
The Cue
www.thecue.in