പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ ഭിക്ഷാപാത്രവുമായി പോകില്ലെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടരും. ഇന്ത്യന്‍ സര്‍ക്കാരിനോട് യാചിക്കില്ലെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.സര്‍ക്കാര്‍ എല്ലാ കാലത്തും നിലനില്‍ക്കില്ല. തങ്ങള്‍ കാത്തിരിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. രാഷ്ട്രീയ എതിരാളിയായ മെഹ്ബൂബ മുഫ്തിയുള്‍പ്പെടെയുള്ളവരുമായി സഖ്യം പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യാടുഡോ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള.
കഴിഞ്ഞ ഓഗസ്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിരുന്നു. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുളഌ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. മെഹ്ബൂബയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.