ബെംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. മാളുകള്‍, സിനിമാ തിയ്യേറ്ററുകള്‍, പബ്ബുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദേശിച്ചു. വിവാഹവും ആള്‍ക്കൂട്ടമുള്ള പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കര്‍ണ്ണാടകയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കി. കല്‍ബുര്‍ഗിയിലെ കോളേജുകളും സ്‌കൂളുകളും അടച്ചു. പരീക്ഷകളില്‍ മാറ്റമില്ല.
ആരോഗ്യവകുപ്പ് ജീവനക്കാരുടെ അവധി സര്‍ക്കാര്‍ റദ്ദാക്കി. താല്‍ക്കാലിക ജീവനക്കാരും ജോലിക്കെത്തണം. ഇറ്റലി ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയവരോട് 14 ദിവസം വീട്ടിലിരിക്കാനും നിര്‍ദേശിച്ചു.