നീതി ഉറപ്പാക്കണമെന്ന് ഹത്രസ് പെണ്‍കുട്ടിയുടെ അമ്മ ; കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും പ്രിയങ്കയും

നീതി ഉറപ്പാക്കണമെന്ന് ഹത്രസ് 
പെണ്‍കുട്ടിയുടെ അമ്മ ; കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും പ്രിയങ്കയും
Published on

മകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങളെല്ലാം മറികടന്ന് വീട്ടിലെത്തിയ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് ഹത്രസ് പെണ്‍കുട്ടിയുടെ അമ്മ. യു.പി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പിതാവും പറഞ്ഞു. നീതി ഉറപ്പാക്കും വരെ ഒപ്പമുണ്ടാകുമെന്നും പോരാട്ടം തുടരുമെന്നും കുടുംബത്തിന് നേതാക്കള്‍ ഉറപ്പുനല്‍കി. തങ്ങള്‍ നേരിട്ട ക്രൂരതകള്‍ രാഹുലിനും പ്രിയങ്കയ്ക്കും മുന്നില്‍ മാതാപിതാക്കളും സഹോദരങ്ങളും വിവരിച്ചു. മകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളും പലകുറി ആവശ്യപ്പെട്ടിട്ടും മൃതദേഹം കാണിക്കാതെ സംസ്‌കരിച്ചതുമെല്ലാം അവര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട്‌ നേതാക്കള്‍ക്കുമുന്നില്‍ വിവരിച്ചു.

നീതി ഉറപ്പാക്കണമെന്ന് ഹത്രസ് 
പെണ്‍കുട്ടിയുടെ അമ്മ ; കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും പ്രിയങ്കയും
പ്രതിഷേധത്തില്‍ വഴങ്ങി യുപി സര്‍ക്കാര്‍; രാഹുലിനും പ്രിയങ്കയ്ക്കും അനുമതി

നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കുടുംബത്തെ അനുവദിച്ചില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. യോഗി ആദിത്യനാഥ് ഉത്തരവാദിത്വം മനസ്സിലാക്കണം. കുടുംബത്തിന് സുരക്ഷ നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ഒരു ശക്തിക്കും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുലും മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ കടമയാണ്. നീതി ലഭിക്കും വരെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന ആദ്യ പ്രതിപക്ഷ സംഘമായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിലുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശനിയാഴ്ച ഉച്ചയോടെ പ്രിയങ്ക ഓടിച്ച വാഹനത്തില്‍ രാഹുലും പിന്നാലെ എംപിമാരും ഹത്രസിലേക്ക് പുറപ്പെട്ടു. എന്നാല്‍ യുപി അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹം പ്രതിപക്ഷ സംഘത്തെ തടഞ്ഞു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചായിരുന്നു സംഘം. 5 പേര്‍ക്കാണ് സന്ദര്‍ശനാനുമതി ലഭിച്ചത്. അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി. പൊലീസ് അതിക്രമത്തിനിടെ പ്രവര്‍ത്തകരെ സംരക്ഷിക്കാനും രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങി. പരിക്കേറ്റ പ്രവര്‍ത്തകരെ വാഹനത്തില്‍ കയറ്റിവിട്ട ശേഷമാണ് ഇരുവരും യാത്ര തുടര്‍ന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്‌നിക് എന്നിവരാണ് രാഹുലിനെയും പ്രിയങ്കയെയും അനുഗമിച്ചത്. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി കുടുംബത്ത കാണുകയും അവരെ കേള്‍ക്കുകയുമായിരുന്നു. 45 മിനിട്ടോളം ഇവിടെ തുടര്‍ന്ന ശേഷമാണ് മടങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in