‘കാണാനെത്തുന്നവരുടെ കുറിപ്പ് വാങ്ങിവെയ്ക്കുകയെന്നത് ചുമതല’; നിലപാടിന്റെ ഭാഗമല്ലെന്ന് ബിജെപി പ്രചരണം തള്ളി കളക്ടര്‍ അദീല അബ്ദുള്ള 

‘കാണാനെത്തുന്നവരുടെ കുറിപ്പ് വാങ്ങിവെയ്ക്കുകയെന്നത് ചുമതല’; നിലപാടിന്റെ ഭാഗമല്ലെന്ന് ബിജെപി പ്രചരണം തള്ളി കളക്ടര്‍ അദീല അബ്ദുള്ള 

Published on

പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രചാരണ പരിപാടിക്ക് ബിജെപി തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിനെതിരെ വയനാട് കളക്ടര്‍ അദീല അബ്ദുള്ള. തന്റെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ നടത്തിവരുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രചരണാര്‍ത്ഥമുള്ള ലഘുലേഖ ഏറ്റുവാങ്ങുന്നതാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തന്റെ നിലപാടിന്റെ ഭാഗമായല്ല, ചുമതലയാണെന്ന് കളക്ടര്‍ വിശദീകരിക്കുന്നു. ഓഫീസില്‍ കാണാനെത്തുന്നവര്‍ നല്‍കുന്ന അപേക്ഷകളോ എഴുത്തോ വാങ്ങിവെയ്ക്കുകയെന്നത് ചുമതലയാണ്. അതാണ് താന്‍ നിര്‍വഹിച്ചതെന്നും രാഷ്ട്രീയ പ്രചരണം നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘കാണാനെത്തുന്നവരുടെ കുറിപ്പ് വാങ്ങിവെയ്ക്കുകയെന്നത് ചുമതല’; നിലപാടിന്റെ ഭാഗമല്ലെന്ന് ബിജെപി പ്രചരണം തള്ളി കളക്ടര്‍ അദീല അബ്ദുള്ള 
‘പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ല’: നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമര്‍ത്യ സെന്‍ 

അദീല അബ്ദുള്ളയുടെ വാക്കുകള്‍ ഇങ്ങനെ

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദര്‍ശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ രാഷ്ട്രീയ പ്രചരണത്തിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയുടെ ഭരണാധികാരി എന്ന നിലയില്‍ തന്റെ ഓഫീസില്‍ വരുന്നവരെ കാണുക എന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അപേക്ഷകളോ എഴുത്തോ ആയി നല്‍കുന്നത് വാങ്ങിവെയ്ക്കുക എന്നതും ചുമതലയുടെ ഭാഗം മാത്രമാണ്.

‘കാണാനെത്തുന്നവരുടെ കുറിപ്പ് വാങ്ങിവെയ്ക്കുകയെന്നത് ചുമതല’; നിലപാടിന്റെ ഭാഗമല്ലെന്ന് ബിജെപി പ്രചരണം തള്ളി കളക്ടര്‍ അദീല അബ്ദുള്ള 
‘ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണം’; ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം 

ഇതിനെ മറ്റ് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു. ലഘുലേഖ സ്വീകരിച്ചതല്ലാതെ ഉള്ളടക്കത്തോട് പൂര്‍ണമായും യോജിപ്പുണ്ടെന്ന് പറയുകയോ മറ്റോ ഉണ്ടായിട്ടില്ല. ഫോട്ടോ എടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന നിലപാടില്‍ നന്ന് അതെടുത്ത വിഭാഗക്കാര്‍ പിന്‍വാങ്ങണമെന്ന് വ്യക്തി എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നു.

logo
The Cue
www.thecue.in