താജ്മഹലില്‍ വീണ്ടും കാവിക്കൊടിയും ശിവസ്തുതിയും; ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ആവര്‍ത്തിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച്

താജ്മഹലില്‍ വീണ്ടും കാവിക്കൊടിയും ശിവസ്തുതിയും; ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ആവര്‍ത്തിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച്
Published on

താജ്മഹലിന് മുന്നില്‍ കാവിക്കൊടി ഉയര്‍ത്തി ശിവ സ്തുതിയുമായി വീണ്ടും ഹിന്ദു ജാഗരണ്‍ മഞ്ച്. നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. താജ്മഹല്‍ നിന്ന സ്ഥലത്ത് ശിവക്ഷേത്രമായിരുന്നുവെന്നും ഇത് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമാണ് ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച്് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ഒക്ടോബറിലും കാവിക്കൊടി വീശിയിരുന്നു.

തിങ്കളാഴ്ചയാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ താജ്മഹലില്‍ കാവിക്കൊടി ഉയര്‍ത്തിയത്. താജ്മഹലിന് മുന്നില്‍ മതപരമായ ചടങ്ങുകള്‍ക്കുള്‍പ്പെടെ നിയന്ത്രണമുള്ളതിനാല്‍ സുരക്ഷാ ലംഘനമാണിത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രവര്‍ത്തകരെ ദേഹ പരിശോധന നടത്തിയിരുന്നില്ല.

കാവിക്കൊടി വീശുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നും അത് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും ജില്ലാ പ്രസിഡന്റ് ഗൗരവ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. ഇയാളെ കൂടാതെ സോനു ബാഘെല്‍, വിശേഷ് കുമാര്‍, ഋഷി ലവാനിയ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in