'ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ ദുര്യോഗം'; വി.ടി.ബല്‍റാം

'ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ ദുര്യോഗം'; വി.ടി.ബല്‍റാം
Published on

പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് സ്ഥാപിച്ചതിനെയും, കൊടുവള്ളിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കാരാട്ട് ഫൈസല്‍ മിനികൂപ്പറില്‍ പ്രകടനം നടത്തിയതിനെയും വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നുവെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് ബല്‍റാം കുറിച്ചത്.

തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്. ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ഫ്‌ളക്‌സ് ഉയര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വിമര്‍ശനമുയരുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനില്‍ നിന്നായിരുന്നു കാരാട്ട് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകളൊന്നും ലഭിച്ചിരുന്നില്ല.

'ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ ദുര്യോഗം'; വി.ടി.ബല്‍റാം
പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

Related Stories

No stories found.
logo
The Cue
www.thecue.in