വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; മലബാറില്‍ മത്സരിപ്പിച്ചേക്കും

വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; മലബാറില്‍ മത്സരിപ്പിച്ചേക്കും
Published on

വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാട്ടാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം. ഐ ഗ്രൂപ്പിലെ ഒരുവിഭാഗമാണ് വി.എം സുധീരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിക്കെതിരെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മലബാറിലെ വിജയസാധ്യതയുള്ള സീറ്റില്‍ വി.എം സുധീരനെ മത്സരിപ്പിക്കാനാണ് ആലോചന.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വി.എം സുധീരനെ മത്സരിപ്പിക്കുന്നതില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എ.ഐ.സി.സി നേതാക്കള്‍ വി.എം സുധീരനെ കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നു. വി.എം സുധീരന് കോഴിക്കോട് വ്യക്തിബന്ധങ്ങളുണ്ടെന്നതാണ് ഈ മണ്ഡലത്തിലേക്ക് മത്സരിപ്പിക്കാന്‍ കാരണമായി ഐ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്. വട്ടിയൂര്‍ക്കാവിലും വി.എം സുധീരന്റെ പേര് പരിഗണിച്ചിരുന്നു.

വി.എം സുധീരന്റെ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. ഭരണം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍. ഉമ്മന്‍ചാണ്ടിയെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയാക്കി പിന്നീട് ചെന്നിത്തലയ്ക്ക് അവസരം നല്‍കാമെന്നാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ച നിര്‍ദേശം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് ലഭിക്കണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കള്‍ക്കും അവസരം നല്‍കുന്ന കാര്യം എ.കെ. ആന്റണി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുമ്പോഴാണ് പുതിയ നീക്കവുമായി ഒരുവിഭാഗം രംഗത്തെത്തുന്നത്. അതിന് വി.എം സുധീരന്‍ പിന്തുണയ്ക്കുമോയെന്നതാണ് ഇനി നിര്‍ണായകം.

Related Stories

No stories found.
logo
The Cue
www.thecue.in