കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നിയമസഭാ സമ്മേളനം വരെ ഉപേക്ഷിച്ചു. എന്നിട്ടും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലെ അപകടം കാണാതെ പോകരുതെന്നും വിഎം സുധീരന്‍ പറഞ്ഞു. ആരോഗ്യമന്ത്രി, റവന്യൂമന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സിനിമാശാലകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടച്ചു. സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ വരെ നിര്‍ത്തി. മതപരമായ ചടങ്ങുകളും ആരാധനാലയങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തി. എന്നിട്ടും മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉയരുന്നുവെന്നും വി എം സുധീരന്‍ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടാനാകില്ല. തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.